തൃശ്ശൂര്‍: ഉത്സവങ്ങളില്‍ എഴുന്നളളിക്കുന്നതിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ആനയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. കടുത്ത നിയന്ത്രണങ്ങളോടെ ആഴ്ചയില്‍ രണ്ടുദിവസം മാത്രം തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നളളിക്കാന്‍ തൃശൂര്‍ ജില്ലാ കലക്ടര്‍ അധ്യക്ഷനായ നാട്ടാന നിരീക്ഷണ കമ്മിറ്റി അനുമതി നല്‍കി. സുരക്ഷാ മുന്‍കരുതല്‍ പാലിച്ച് ആനയെ എഴുന്നളളിക്കാനാണ് അനുവാദം നല്‍കിയിരിക്കുന്നത്.
തൃശൂര്‍, പാലക്കാട് ജില്ലകളില്‍ കര്‍ശന വ്യവസ്ഥകളോടെ ആഴ്ചയില്‍ രണ്ട് ദിവസം എഴുന്നള്ളിക്കാം. നാട്ടാന നിരീക്ഷണ സമിതി യോഗത്തിലാണ് തീരുമാനം. മുഴുവന്‍ സമയം എലിഫെന്റ് സ്‌ക്വാഡും വിദഗ്ദ ഡോക്ടര്‍മാരുടെ പരിശോധനയും ഉണ്ടാവണം. ആവശ്യമായ വിശ്രമവും ചികില്‍സയും തുടരണം എന്നത് അടക്കമുളള കര്‍ശന വ്യവസ്ഥകളോടെയാണ് നാട്ടാന നിരീക്ഷണ കമ്മിറ്റിയുടെ തീരുമാനം.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഗുരുവായൂരില്‍ ഗൃഹപ്രവേശത്തിനെത്തിച്ച ആന പടക്കം പൊട്ടിക്കുന്ന ശബ്ദംകേട്ട് ഇടഞ്ഞോടി രണ്ട് പേരെ കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് വിലക്ക് വന്നത്. പിന്നീട് പ്രതിഷേധങ്ങളെ തുടര്‍ന്ന് തൃശൂര്‍ പൂരത്തിന്റെ വിളംബരമായ തെക്കേഗോപുരവാതില്‍ തുറക്കുന്ന ചടങ്ങിന് ഒരു മണിക്കൂര്‍ നേരത്തേക്ക് നിബന്ധനകളോടെ എഴുന്നെള്ളിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates