തൊഴിലാളികൾക്ക് കോവിഡ്; ആലുവ മാർക്കറ്റ് നാളെ മുതൽ മൂന്ന് ദിവസം അടച്ചിടും

തൊഴിലാളികൾക്ക് കോവിഡ്; ആലുവ മാർക്കറ്റ് നാളെ മുതൽ മൂന്ന് ദിവസം അടച്ചിടും
തൊഴിലാളികൾക്ക് കോവിഡ്; ആലുവ മാർക്കറ്റ് നാളെ മുതൽ മൂന്ന് ദിവസം അടച്ചിടും
Updated on: 
1 min read

കൊച്ചി: ആലുവ മാർക്കറ്റ് മൂന്ന് ദിവസത്തേക്ക് അടച്ചിടും. നാളെ മുതൽ മൂന്ന് ദിവസത്തേക്കാണ് മാർക്കറ്റ് അടച്ചിടുന്നത്. പച്ചക്കറി മാർക്കറ്റിലെ തൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി.

പച്ചക്കറി, മത്സ്യം, മാംസം വിൽക്കുന്ന മാർക്കറ്റുകളാണ് അടയ്ക്കുന്നത്. ജില്ലയിൽ ഇന്ന് 911 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കം വഴി 753  പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. 118 പേരുടെ ഉറവിടം അറയില്ല. ഇന്ന് 458 പേർ രോഗ മുക്തി നേടി.

2277 പേരെ കൂടി ഇന്ന് ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1994 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 29777 ആണ്. ഇതിൽ 27968 പേർ വീടുകളിലും 132 പേർ കോവിഡ് കെയർ സെന്ററുകളിലും 1677 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com