ദമ്പതി വധക്കേസ്: പ്രതിക്ക് ഇരട്ട ജീവപര്യന്തം

 പേരാമ്പ്രയില്‍ ദമ്പതിമാരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി കുന്നുമ്മല്‍ ചന്ദ്രന് ഇരട്ട ജീവപര്യന്തം
ദമ്പതി വധക്കേസ്: പ്രതിക്ക് ഇരട്ട ജീവപര്യന്തം
Updated on: 
1 min read

വടകര:  പേരാമ്പ്രയില്‍ ദമ്പതിമാരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി കുന്നുമ്മല്‍ ചന്ദ്രന് ഇരട്ട ജീവപര്യന്തം.വടകര സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

ഞാണിയത്ത് തെരു വട്ടക്കണ്ടിമീത്തല്‍ ഇളചെട്ട്യാന്‍ ബാലന്‍,ഭാര്യ ശാന്ത എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് സമീപവാസിയായ കൂനേരി കുന്നുമ്മല്‍ ചന്ദ്രന് വടകര സെഷന്‍സ് കോടതി ഇരട്ടജീവപര്യന്തം ശിക്ഷ വിധിച്ചത്. 

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ കൊലപാതകം,ഭവനകയ്യേറ്റം,കവര്‍ച്ച,കവര്‍ച്ചയ്ക്കിടെ മുറിവേല്‍പ്പിക്കല്‍,വധശ്രമം എന്നീ വകുപ്പുകള്‍ പ്രകാരം ചന്ദ്രന്‍ കുറ്റം ചെയ്‌തെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

2015 ജൂലായ് 9നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.അന്ന് രാത്രി ബാലന്റെ വീട്ടിലെത്തിയ ചന്ദ്രന്‍ 10,000 രൂപ കടമായി ആവശ്യപ്പെട്ടു. ഈ പണം എടുക്കാന്‍ മുകള്‍ നിലയിലേക്ക് പോയ ബാലന്റെ പിന്നാലെ എത്തി ചന്ദ്രന്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇതിനിടെ മുറിയിലേക്ക് എത്തിയ ശാന്തയയെും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com