ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ വിപുലമായ യോഗാദിനാചാരണം; പങ്കെടുത്തത് ആയിരങ്ങള്‍ (വീഡീയോ)

ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് അന്താരാഷ്ട്ര യോഗാദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു
ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ വിപുലമായ യോഗാദിനാചാരണം; പങ്കെടുത്തത് ആയിരങ്ങള്‍ (വീഡീയോ)
Updated on: 
2 min read

കൊച്ചി: ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് അന്താരാഷ്ട്ര യോഗാദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. സംസ്ഥാനത്ത് ഒട്ടാകെ 37സ്‌കൂളുകളില്‍ യോഗാഭ്യാസമുള്‍പ്പെടെ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ദക്ഷിണ റയില്‍വെ തിരുവനന്തപുരം ഡിവിഷനുമായി ചേര്‍ന്നും യോഗാദിനാചരണ പരിപാടികള്‍ നടത്തി. 

ബ്രാഹ്മണ സമൂഹം, വിവിധ റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവയുടെ പങ്കാളിത്തവും പരിപാടിയുടെ മാറ്റുകൂട്ടി. പരിപാടികളിലെല്ലാം വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത്. 

ലോകത്തിന് മുന്നില്‍ ഇന്ത്യ നല്‍കിയ ശ്രേഷ്ഠ സംഭാവനയാണ് യോഗയെന്നും ആരോഗ്യകരമായ ജീവിതം ഉറപ്പുവരുത്തുന്നതില്‍ യോഗയ്ക്ക് വലിയ പങ്കുവഹിക്കാന്‍ സാധിക്കുമെന്നും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ജനറല്‍ മാനേജര്‍ പി വിഷ്ണുകുമാര്‍ അഭിപ്രായപ്പെട്ടു. തിരക്കിട്ട ജീവിതത്തിന്റെ പിരിമുറുക്കത്തില്‍ നിന്ന് സ്വസ്ഥമാകാന്‍ യോഗ ദിനചര്യയുടെ ഭാഗമാക്കുന്നതിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER