ദിലീപിനെ പിന്തുണച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഇരയുടെ പേര് പരാമര്‍ശിച്ചതിന് അജു വര്‍ഗീസിനെതിരെ കേസ്

നടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിനും ഇരയുടെ പേര് വെളിപ്പെടുത്തിയതിനുമാണ് കേസ് എടുത്തിരിക്കുന്നത് - കൊച്ചി സ്വദേശി ഗിരീഷ് ബാബുവാണ് പരാതി നല്‍കിയത്. 
ദിലീപിനെ പിന്തുണച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഇരയുടെ പേര് പരാമര്‍ശിച്ചതിന് അജു വര്‍ഗീസിനെതിരെ കേസ്
Updated on
1 min read

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ പിന്തുണച്ച അജുവര്‍ഗീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ യുവനടിയുടെ പേര് പരാമര്‍ശിച്ചതിനെതിരെ അജു വര്‍ഗീസിനെതിരെ കേസ് എടുത്തു. കളമശ്ശരി പൊലീസാണ് കേസെടുത്തത്. കൊച്ചി സ്വദേശി ഗിരീഷ് ബാബുവാണ് പരാതി നല്‍കിയത്. 

നടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിനും ഇരയുടെ പേര് വെളിപ്പെടുത്തിയതിനുമാണ് കേസ് എടുത്തിരിക്കുന്നത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയരുന്ന വിവാദങ്ങളില്‍ നടിക്കൊപ്പവും ദിലീപിനൊപ്പവും ഉണ്ടെന്ന് സൂചിപ്പിച്ചാണ് അജു വര്‍ഗീസ് പോസ്റ്റിട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com