'കാവ്യയെ കാണാന്‍ ദിലീപ് രാത്രി ഒരു മണിക്ക് മുറിയിലെത്തി'; അമേരിക്കന്‍ ട്രിപ്പിനിടെയുണ്ടായ കാര്യങ്ങള്‍ വ്യക്തമാക്കി റിമി ടോമി

ദിപീലും കാവ്യയും തമ്മില്‍ അടുപ്പത്തിലാണെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു
'കാവ്യയെ കാണാന്‍ ദിലീപ് രാത്രി ഒരു മണിക്ക് മുറിയിലെത്തി'; അമേരിക്കന്‍ ട്രിപ്പിനിടെയുണ്ടായ കാര്യങ്ങള്‍ വ്യക്തമാക്കി റിമി ടോമി
Updated on
1 min read

ദിലീപിനും കാവ്യ മാധവനും തമ്മില്‍ വിവാഹത്തിന് മുന്‍പ് തന്നെ ബന്ധമുണ്ടായിരുന്നെന്നും ഇത് മഞ്ജു വാര്യരെ അറിയിച്ചത് ആക്രമിക്കപ്പെട്ട നടിയായിരുന്നെന്നും ഗായിക റിമി ടോമിയുടെ മൊഴി. ദിലീപിന്റേയും നാദിര്‍ഷയുടേയുമൊപ്പം അമേരിക്കയില്‍ പരിപാടി അവതരിപ്പിക്കാന്‍ പോയപ്പോള്‍ ആക്രമിക്കപ്പെട്ട നടിയും കാവ്യ മാധവനും ഒപ്പമുണ്ടായിരുന്നു. ഇവിടെവെച്ച് രാത്രിയില്‍ കാവ്യയും ദിലീപും കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ച് മഞ്ജു വാര്യരോട് പറഞ്ഞത് ആക്രമിക്കപ്പെട്ട നടിയായിരുന്നെന്നും റിമി വ്യക്തമാക്കി. 

കാവ്യയും ആക്രമിക്കപ്പെട്ട നടിയും അച്ഛനും അമ്മയ്ക്കുമൊപ്പമാണ് അമേരിക്കയിലെ പരിപാടിക്കെത്തിയത്. ഈ സമയം ദിപീലും കാവ്യയും തമ്മില്‍ അടുപ്പത്തിലാണെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നെന്നും റിമി പറഞ്ഞു. എന്നാല്‍ കാവ്യയുടെ അച്ഛനും അമ്മയും വളരെ സ്ട്രിക്റ്റ് ആയതിനാല്‍ ഇരുവര്‍ക്കും കൂടിക്കാഴ്ച നടത്താനുള്ള അവസരം ലഭിച്ചിരുന്നില്ല. 

അമേരിക്കയിലെ ഷോ കഴിഞ്ഞ അവസാനത്തെ ദിവസം ഉറങ്ങുന്നതിനായി തന്റെയും ആക്രമിക്കപ്പെട്ട നടിയുടേയും മുറിയില്‍ കാവ്യ വന്നിരുന്നു. അന്നു രാത്രി ഏകദേശം ഒരു മണിയോട് കൂടി ദിലീപും മുറിയിലേക്കെത്തി. കാവ്യയും ദിലീപും ഒരുമിച്ച് ബാത്ത്‌റൂമിലേക്ക് പോയെന്നും കുറച്ച് സമയം കഴിഞ്ഞാണ് തിരികെ എത്തിയതെന്നും മൊഴിയില്‍ റിമി ടോമി വ്യക്തമാക്കി. 

ദിലീപും കാവ്യയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിയാന്‍ 2012 ഫെബ്രുവരി 12ന് മഞ്ജുവും സംയുക്ത വര്‍മയും ഗീതു മോഹന്‍ദാസും കൂടി ആക്രമിക്കപ്പെട്ട നടിയുടെ വീട്ടിലെത്തിയിരുന്നു. അമേരിക്കന്‍ ഷോയില്‍ വെച്ച് നടന്ന സംഭവങ്ങളെല്ലാം അക്രമിക്കുപ്പെട്ട നടി മഞ്ജു വാര്യരോട് പറഞ്ഞു. മഞ്ജു ചേച്ചിയോട് എല്ലാം തുറന്നു പറയണമെന്നും താന്‍ എല്ലാം പറഞ്ഞിട്ടുണ്ടെന്നും തന്നോട് അവള്‍ ആവശ്യപ്പെട്ടെന്നും റിമി വ്യക്തമാക്കി. തുടര്‍ന്ന് മഞ്ജു വാര്യര്‍ വിളിച്ചപ്പോള്‍ താനും ചില കാര്യങ്ങള്‍ പറഞ്ഞതായും അവര്‍ കൂട്ടിച്ചേര്‍ത്തു. 

ഇതുമായി ബന്ധപ്പെട്ട് ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായതായി അറിയാമായിരുന്നു. 2013 ല്‍ നടന്ന അമ്മ ഷോയില്‍ റിഹേഴ്‌സല്‍ നടക്കുന്നതിനിടെ ദിലീപും കാവ്യയും ഒരുമിച്ചിരിക്കുന്നതിന്റേയും സംസാരിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ മഞ്ജു വാര്യര്‍ ഉള്‍പ്പെട്ട വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഇട്ടതും ആക്രമിക്കപ്പെട്ട നടിയായിരുന്നെന്നും അവര്‍ മൊഴിയില്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com