ദീലിപിനെ തിരിച്ചെടുത്തത് അതീവ രഹസ്യമായി; രമ്യാ നമ്പീശന്‍

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തത് അതീവ രഹസ്യമായെന്ന് നടി രമ്യാ നമ്പീശന്‍. തീരുമാനം എക്‌സിക്യുട്ടീവ് അംഗമായ തന്നെ പോലും അറിയിച്ചില്ല
ദീലിപിനെ തിരിച്ചെടുത്തത് അതീവ രഹസ്യമായി; രമ്യാ നമ്പീശന്‍
Updated on
1 min read

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തത് അതീവ രഹസ്യമായെന്ന് നടി രമ്യാ നമ്പീശന്‍.എന്താണ് അമ്മയില്‍ നടക്കുന്നതെന്ന് എക്‌സിക്യുട്ടീവ് അംഗമായിട്ട് കൂടി താന്‍  അറിഞ്ഞിരുന്നില്ല. സംഘടനയില്‍ തീരുമാനം കൈക്കൊള്ളുന്നത് ചിലര്‍ മാത്രമാണെന്നും രമ്യാ നമ്പീശന്‍ പറഞ്ഞു.

 ഗണേഷ് കുമാറിന്റെതായി പുറത്തു വന്ന ശബ്ദസന്ദേശത്തിലെ വാക്കുകള്‍ മറുപക്ഷത്തെ നിലവാരമാണ് കാണിക്കുന്നതെന്നും അവര്‍ പറഞ്ഞു.  'മലയാള സിനിമയില്‍ സജീവമല്ലാതെ പോയ ആളുകളാണെന്ന് പറയുന്നില്ലേ, എങ്ങനെയാണ് അങ്ങനെ ആയത് എന്നും കൂടി അവര്‍ പറയട്ടെ 'എന്നും രമ്യാ നമ്പീശന്‍ പറഞ്ഞു അമ്മയില്‍ നിന്നും രാജിവച്ച നടിമാര്‍ കുഴപ്പക്കാരികളാണെന്നും മറ്റും അധിക്ഷേപിച്ച് ഗണേഷ് കുമാര്‍ ഇടവേള ബാബുവിന് നേരത്തെ ശബ്ദസന്ദേശമയച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com