ദൈവത്തിന്റെ മുന്നിലുണ്ടായ പ്രതിഷേധം കേരളത്തിന്റെ മാന്യത കളയുന്നത്:  യെദിയൂരപ്പ

ചിലരുടെ മോശം പെരുമാറ്റത്തിന്റെ പേരില്‍ എല്ലാവരെയും കുറ്റം പറയാനാവില്ലെന്ന് യെദിയൂരപ്പ
ദൈവത്തിന്റെ മുന്നിലുണ്ടായ പ്രതിഷേധം കേരളത്തിന്റെ മാന്യത കളയുന്നത്:  യെദിയൂരപ്പ
Updated on
1 min read

ബംഗളൂരു: ക്ഷേത്രദര്‍ശനത്തിനായി കേരളത്തിലെത്തിയപ്പോഴുണ്ടായ സമരത്തെ വിമര്‍ശിച്ച് കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പ. ദൈവത്തിന്റെ മുന്നിലുണ്ടായ പ്രതിഷേധം നാടിന്റെ മാന്യത കളയുന്നതാണ്. ചിലരുടെ മോശം പെരുമാറ്റത്തിന്റെ പേരില്‍ എല്ലാവരെയും കുറ്റം പറയാനാവില്ലെന്ന് യെദിയൂരപ്പ ട്വിറ്ററില്‍ കുറിച്ചു.

ഇന്നലെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലും  ഇന്ന് കണ്ണൂര്‍ രാജരാജേശ്വരി ക്ഷേത്രത്തിലും യെദിയൂരപ്പ ദര്‍ശനത്തിനായി എത്തിയിരുന്നു. ആ സമയത്താണ് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയെ കെഎസ് യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്. പിന്നാലെ പൊലീസെത്തി ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു

പൗരത്വ നിയമ ഭേദഗതിക്കെതിരെയുളള പ്രക്ഷോഭത്തിന്റെ  പശ്ചാത്തലത്തിലായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. കഴിഞ്ഞ ദിവസം മംഗലാപുരത്ത് വച്ച് മലയാളി മാധ്യമപ്രവര്‍ത്തകരെ തടഞ്ഞത് ഉള്‍പ്പെടെയുളള സംഭവവികാസങ്ങളില്‍ പ്രതിഷേധം പുകയുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com