നടിയെ ആക്രമിച്ച കേസ് മന്ദഗതിയിലായത് മുഖ്യമന്ത്രി കാരണം; സിബിഐ അന്വേഷണം വേണം: പി.ടി തോമസ് 

മാധ്യമങ്ങളുടെ വായടിപ്പിക്കാനാണ് എംഎല്‍എമാര്‍ ശ്രമിക്കുന്നതത്
നടിയെ ആക്രമിച്ച കേസ് മന്ദഗതിയിലായത് മുഖ്യമന്ത്രി കാരണം; സിബിഐ അന്വേഷണം വേണം: പി.ടി തോമസ് 
Updated on
1 min read

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് പി.ടി തേമസ് എംഎല്‍എ. അന്വേഷണം മന്ദഗതിയിലാകാന്‍ കാരണം കേസന്വേഷണത്തില്‍ മുഖ്യമന്ത്രി ഇടപെട്ടതെന്നും പി.ടി തോമസ് എംഎല്‍എ പറഞ്ഞു. കേസില്‍ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്ഥാവന ഇപ്പോഴും ദുരൂഹമായി തുടരുന്നു.  'അമ്മ' യോഗത്തില്‍ മുകേഷിന്റെ പ്രതികരണത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കണമെന്നും പി.ടി തോമസ് പറഞ്ഞു. ആദ്യത്തെ പിന്തുണയ്്ക്ക് ശേഷം നടിക്ക് അനുകൂലമായി 'അമ്മ' മിണ്ടിയിട്ടില്ല.മാധ്യമങ്ങളുടെ വായടിപ്പിക്കാനാണ് എംഎല്‍എമാര്‍ ശ്രമിക്കുന്നതത്,അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ 'അമ്മ'യുടെ വാര്‍ഷിക യോഗതീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള പത്ര സമ്മേളനത്തില്‍ എംഎല്‍മാരായ മുകേഷും ഗണേഷ്‌കുമാറും പ്രകോപനപരമായി സംസാരിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

P. Jayarajan
black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com