

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടനും എംഎംല്‍എയുമായ മുകേഷിനേയും പൊലീസ് ചോദ്യം ചെയ്യും. സംഭവത്തില്‍ ഗൂഢാലോചന നടന്ന സമയത്ത് മുഖ്യപ്രതി സുനില്‍കുമാര്‍ മുകേഷിന്റെ ഡ്രൈവര്‍ ആയിരുന്നതുകൊണ്ടാണ് മുകേഷിനേയും ചോദ്യം ചെയ്യുന്നത്. ദിലീപ് നായകനായ 'സൗണ്ട് തോമ' എന്ന സിനിമയുടെ ഷൂട്ടിങ് സമയത്ത് സുനില്‍കുമാര്‍ മുകേഷിന്റെ ഡ്രൈവര്‍ ആയിരുന്നു. അമ്മ നടത്തിയ മെഗാഷോയുടെ സമയത്തും സുനില്‍ കുമാര്‍ ആയിരുന്നു മുകേഷിന്റെ ഡ്രൈവര്‍. ഈ സമയത്താണ് നടിയെ ആക്രമിക്കാനായി ഗൂഢാലോചന നടന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മുകേഷിനേയും ചോദ്യം ചെയ്യാന്‍ പോകുന്നത്.
നടിയെ ആക്രമിച്ച കേസില്‍ സുനില്‍കുമാര്‍ പ്രതിയായപ്പോള്‍ മുകേഷിന്റെ ഡ്രൈവറായി ഡജോലി ചെയ്ത കാര്യവും ചര്‍ച്ചയായിരുന്നു.എന്നാല്‍ തനിക്ക് സുനില്‍കുമാറുമായി വ്യക്തിപരമായി അടുപ്പമില്ലെന്നും ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു എന്നായിരുന്നു മുകേഷിന്റെ വാദം.ദിലീപിനെ മാധ്യമങ്ങള്‍ വേട്ടയാടുന്നുവെന്നാരോപിച്ച്അമ്മ യോഗത്തില്‍ മുകേഷ് കയര്‍ത്തു സംസാരിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates