നമ്മള്‍ എല്ലാവരും മനുഷ്യരാണ്, ഞങ്ങള്‍ എല്ലാവരും കുടുംബമാണ്, നമുക്ക് പരസ്പരം സഹായിക്കാം; സഹായ അഭ്യര്‍ത്ഥനയുമായി സുഡാനി
കൊച്ചി: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തെ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് നടന്‍ സാമുവന്‍ റോബിന്‍സണ്‍. 'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനാണ് സാമുവല്‍. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് മലയാളത്തിലിട്ട കുറിപ്പിലൂടെ സാമുവലിന്റെ അഭ്യര്‍ഥന. കുറിപ്പിനൊപ്പം കേരളത്തിനെ സഹായിക്കൂ എന്ന് പറഞ്ഞുകൊണ്ടുള്ള വിഡിയോയും സാമുവല്‍ പങ്കുവച്ചിട്ടുണ്ട്.
'കേരളത്തെ സഹായിക്കൂ. ഞാന്‍ മലയാളി അല്ലെന്ന് എനിക്കറിയാം പക്ഷെ കേരളത്തില്‍ ഞാന്‍ ശ്രദ്ധിക്കുന്ന ഒരുപാട് ആളുകളുണ്ട്. കേരളം എന്റെ രണ്ടാമത്തെ ഭവനമായി കണക്കാക്കുകയും കേരളം നശിപ്പിക്കപ്പെടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കുക. തുക വളരെ ചെറുതാണ്. ജലപ്രളയ ബാധിതരെ രക്ഷിക്കാന്‍ സര്‍ക്കാരിനെ സഹായിക്കുക. നിങ്ങള്‍ വ്യക്തിപരമായി ബാധിച്ചിട്ടില്ലെങ്കില്‍ പോലും നമ്മള്‍ എല്ലാവരും മനുഷ്യരാണ്, ഞങ്ങള്‍ എല്ലാവരും കുടുംബമാണ്. നമുക്ക് പരസ്പരം സഹായിക്കാം.' സാമുവല്‍ അഭ്യര്‍ഥിക്കുന്നു.
കൂടെ ദുരിതാശ്വാസ നിധി അയക്കേണ്ട ബാങ്ക് അക്കൗണ്ട് നമ്പറും മറ്റ് വിവരങ്ങളും സാമുവല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.മാത്രമല്ല അന്തര്‍ദേശീയ മാധ്യമങ്ങള്‍ കേരളത്തിലെ ഈ ദുരന്തത്തിന്റെ വാര്‍ത്തകള്‍ വേണ്ടവിധം പുറത്തുകൊണ്ടുവരുന്നില്ല എന്നതില്‍ സങ്കടമുണ്ടെന്നും സാമുവല്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
