നഴ്‌സുമാരുടെ സമരത്തിനെതിരെ എസ്മ പ്രയോഗിക്കില്ലെന്ന് ആരോഗ്യമന്ത്രി

നഴ്‌സുമാരുടെ സമരത്തിനെതിരെ എസ്മ പ്രയോഗിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ - സമരം പിന്‍വലിച്ചശേഷം ചര്‍ച്ച തുടരാമെന്ന നിലപാടാണ് സര്‍ക്കാരിന്റെത്‌ 
നഴ്‌സുമാരുടെ സമരത്തിനെതിരെ എസ്മ പ്രയോഗിക്കില്ലെന്ന് ആരോഗ്യമന്ത്രി
Updated on
1 min read

തിരുവനന്തപുരം: നഴ്‌സുമാരുടെ സമരത്തിനെതിരെ എസ്മ പ്രയോഗിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സമരം പിന്‍വലിച്ച ശേഷം ചര്‍ച്ച നടത്താമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

നഴ്‌സുമാരുടെ സമരത്തിനെതിരെ എസ്മ പ്രയോഗിക്കില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആവര്‍ത്തിച്ചു. ഇടതുപക്ഷ സര്‍ക്കാര്‍ എസ്മ പ്രയോഗിക്കില്ലെന്ന ധാരണയില്‍ ജനവിരുദ്ധ പ്രക്ഷോഭവുമായി മുന്നോട്ട് പോവാന്‍ അനുവദിക്കില്ലെന്നും കോടിയേരി പറഞ്ഞു. ആശുപത്രികള്‍ അവശ്യ സര്‍വീസാണ്. അവിടെ സമരം നടത്തുന്നത് അവസാനത്തെ മാര്‍ഗം മാത്രമാണെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

നേരത്തെ അനിശ്ചിതകാല സമരം മാറ്റിവെച്ചാല്‍ നഴ്‌സുമാരുമായി ചര്‍ച്ച നടത്താമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. അതേ സമയം സമരവുമായി മുന്നോട്ട് പോകാനാണ് നഴ്‌സുമാരുടെ സംഘടനയുടെ നിലപാട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

hcd exam cancelled
today top five news
 Stray Dog Feeders
Kerala High Court
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com