നവ വധുവിന് കോവിഡ്; വിവാഹത്തിൽ പങ്കെടുത്തവർക്ക് ഹോം ക്വാറന്റൈൻ; പഞ്ചായത്ത് കണ്ടെയ്ൻമെന്റ് സോൺ

നവ വധുവിന് കോവിഡ്; വിവാഹത്തിൽ പങ്കെടുത്തവർക്ക് ഹോം ക്വാറന്റൈൻ; പഞ്ചായത്ത് കണ്ടെയ്ൻമെന്റ് സോൺ
നവ വധുവിന് കോവിഡ്; വിവാഹത്തിൽ പങ്കെടുത്തവർക്ക് ഹോം ക്വാറന്റൈൻ; പഞ്ചായത്ത് കണ്ടെയ്ൻമെന്റ് സോൺ
Updated on
1 min read

കൽപ്പറ്റ: മാനന്തവാടി എള്ളുമന്ദം കാക്കഞ്ചേരിയിൽ വിവാഹിതയായി എത്തിയ നവ വധുവിന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ വിവാഹത്തിൽ പങ്കെടുത്തവരോടെല്ലാം ഹോം ക്വാറന്റൈനിൽ പോകാൻ ആരോഗ്യ വകുപ്പ് അധികൃതർ നിർദേശിച്ചു.

എടവക പഞ്ചായത്തിലെ രണ്ടാം വാർഡ് കണ്ടെയ്ൻമെന്റ് സോണായി. എള്ളുമന്ദം–കാക്കഞ്ചേരി റോഡ്  അടക്കം പൊലീസ് അടച്ചു.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു മാനന്തവാടിയിലെ പള്ളിയിൽ വച്ച് വിവാഹം നടന്നത്. തമിഴ്നാട് ഗൂഡല്ലൂർ സ്വദേശിയായ വധു ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com