നാദിര്‍ഷായുടെ ജാമ്യഹര്‍ജി തിങ്കളാഴ്ചത്തേക്ക് മാറ്റി; കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ്

ചോദ്യം ചെയ്യലിന്റെ വിശദമായ റിപ്പോര്‍ട്ടും 25ന് മുമ്പ് ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങള്‍ മുദ്രവെച്ച കവറില്‍ നല്‍കണമെന്നും കോടതി
നാദിര്‍ഷായുടെ ജാമ്യഹര്‍ജി തിങ്കളാഴ്ചത്തേക്ക് മാറ്റി; കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ്
Updated on
1 min read

കൊച്ചി: നടിയെ അക്രമിച്ച സംഭവത്തിലെ ഗൂഢാലോന കേസില്‍ പൊലിസ് സംശയിക്കുന്ന നടനും സംവിധായകനുമായ നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി.  ചോദ്യം ചെയ്യലിന്റെ വിശദമായ റിപ്പോര്‍ട്ടും 25ന് മുമ്പ് ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങള്‍ മുദ്രവെച്ച കവറില്‍ നല്‍കണമെന്നും കോടതി അറിയിച്ചു.കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമോ എന്ന കാര്യം പൊലീസ് വ്യക്തമാക്കണമെന്നും കോടതി വ്യക്തമാക്കി.

ഇന്നലെ അന്വേഷണസംഘത്തിന് മുന്‍പില്‍ നാദിര്‍ഷാ മൊഴി നല്‍കിയിരുന്നു.  കേസില്‍ നാദിര്‍ഷായെ പ്രതിചേര്‍ക്കില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. എന്നാല്‍ നാദിര്‍ഷായുടെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ കൂടുതല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിച്ചിട്ടില്ലെന്നാണ് പ്രോസിക്യൂഷന്‍ വാദം. നാദിര്‍ഷായെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടെതുണ്ടെന്നാണ് പൊലീസ് പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com