നിയന്ത്രണം വിട്ട കാർ ക്ഷേത്രക്കുളത്തിലേക്ക് കൂപ്പുകുത്തി ; അച്ഛനും മകളും അത്ഭുതകരമായി രക്ഷപ്പെട്ടു

അരിക്കാടൻ ലിജോ ജോസും മകൾ എഡ്രിയയും സഞ്ചരിച്ചിരുന്ന കാറാണ്  നിയന്ത്രണം വിട്ട് കള്ളിശ്ശേരി ക്ഷേത്ര കുളത്തിലേക്കു മറിഞ്ഞത്
നിയന്ത്രണം വിട്ട കാർ ക്ഷേത്രക്കുളത്തിലേക്ക് കൂപ്പുകുത്തി ; അച്ഛനും മകളും അത്ഭുതകരമായി രക്ഷപ്പെട്ടു
Updated on
1 min read

തൃശൂർ : നിയന്ത്രണം വിട്ട് കാർ ക്ഷേത്രക്കുളത്തിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന യാത്രക്കാരായ അച്ഛനും മകളും അത്ഭുതകരമായി രക്ഷപ്പെട്ടു.
അരിക്കാടൻ ലിജോ ജോസും മകൾ എഡ്രിയയും സഞ്ചരിച്ചിരുന്ന കാറാണ്  നിയന്ത്രണം വിട്ട് കള്ളിശ്ശേരി ക്ഷേത്ര കുളത്തിലേക്കു മറിഞ്ഞത്.

വെള്ളം കുറവായതിനാൽ ചേറിൽ പുതഞ്ഞ് കാർ പകുതി മുങ്ങിയ നിലയിൽ നിന്നു. ഇതുവഴി വന്ന വിദ്യാർഥിയാണ് അപകടം കണ്ട് സമീപത്തെ വർക് ഷോപ്പിൽ അറിയിച്ചത്. വർക് ഷോപ്പ് ജീവനക്കാർ എത്തി ഇരുവരെയും രക്ഷപ്പെടുത്തി.

പിന്നീട് ക്രെയിൻ എത്തിച്ച് കാർ കരയ്ക്കുകയറ്റി. റോഡിൽ ഇറക്കവും വളവുമുള്ള പ്രദേശത്തെ കുളത്തിനു കൈവരികൾ ഇല്ല. രണ്ടു വർഷം മുൻപ് ഇതേ കുളത്തിൽ വീണ് സൈക്കിൾ യാത്രക്കാരൻ മരിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com