നടി ആക്രമിക്കപ്പെട്ട കേസിലെ മെമ്മറി കാര്‍ഡ് പിടിച്ചെടുത്തു, ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കും

പിടിച്ചെടുത്ത മെമ്മറി കാര്‍ഡില്‍ ദൃശ്യങ്ങള്‍ ഒന്നുമില്ല. ദൃശ്യങ്ങള്‍ മായ്ച്ച് കളഞ്ഞിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍
നടി ആക്രമിക്കപ്പെട്ട കേസിലെ മെമ്മറി കാര്‍ഡ് പിടിച്ചെടുത്തു, ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കും
Updated on
1 min read

കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയതായി കരുതുന്ന
മെമ്മറി കാര്‍ഡ് പൊലീസ് കണ്ടെടുത്തു. പ്രതീഷ് ചാക്കോ എന്ന അഭിഭാഷകന്റെ ജൂനിയറില്‍ നിന്നുമാണ് മെമ്മറി കാര്‍ഡ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. നടിയെ ആക്രമിച്ച കേസില നിര്‍ണായക തെളിവാണ് മെമ്മറി കാര്‍ഡ്.

പിടിച്ചെടുത്ത മെമ്മറി കാര്‍ഡില്‍ ദൃശ്യങ്ങള്‍ ഒന്നുമില്ല. ദൃശ്യങ്ങള്‍ മായ്ച്ച് കളഞ്ഞിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. മെമ്മറി കാര്‍ഡ്‌ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. മുഖ്യപ്രതിയായ സുനില്‍ കുമാര്‍, ദിലീപിന് നല്‍കുന്നതിനായാണ് മെമ്മറി കാര്‍ഡ് പ്രതീഷ് ചാക്കോയ്ക്ക് കൈവശം നല്‍കിയതെന്നാണ് പൊലീസിന്റെ നിഗമനം. പ്രതീഷ് ചാക്കോയുടെ ജൂനിയറായ അഡ്വക്കേറ്റ് രാജു ജോസഫിനെ അന്വേഷണ സംഘം ആലുവ പൊലീസ് ക്ലബിലേക്ക് വിളിപ്പിച്ച് കസ്റ്റഡിയില്‍ എടത്തതിന് ശേഷം വിട്ടയച്ചിരുന്നു. 

സുനിക്ക് നിയമസഹായം നല്‍കിയ അഭിഭാഷകനായ പ്രതീഷ് ചാക്കോയ്ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിരുന്നു. പ്രതീഷ് ചാക്കോയ്ക്ക് മെമ്മറി കാര്‍ഡ് കൈമാറി എന്നായിരുന്നു സുനി പൊലീസിന് മൊഴി നല്‍കിയിരുന്നത്. ഗൂഢാലോചനയിലെ കണ്ണികള്‍ കൂട്ടിയിണക്കുന്ന തെളിവുകളില്‍ പ്രധാനപ്പെട്ടതാണ് മെമ്മറി കാര്‍ഡ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com