നൂറനാട് ഐടിബിപി ക്യാമ്പില്‍ 76 സൈനികര്‍ക്ക് കൂടി കോവിഡ്; ഈ വാര്‍ഡുകളില്‍ ജാഗ്രതാനിര്‍ദേശം

നൂറനാട് ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിലെ മുഴുവന്‍ സൈനികരുടെയും കോവിഡ് പരിശോധനാഫലം പുറത്തുവന്നു
നൂറനാട് ഐടിബിപി ക്യാമ്പില്‍ 76 സൈനികര്‍ക്ക് കൂടി കോവിഡ്; ഈ വാര്‍ഡുകളില്‍ ജാഗ്രതാനിര്‍ദേശം
Updated on
1 min read

ആലപ്പുഴ: നൂറനാട് ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിലെ മുഴുവന്‍ സൈനികരുടെയും കോവിഡ് പരിശോധനാഫലം പുറത്തുവന്നു. 76 സൈനികര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി മാവേലിക്കര എംഎല്‍ ആര്‍ രാജേഷ് അറിയിച്ചു. പോസിറ്റീവ് ആയ മുഴുവന്‍പേരേയും  ഇന്ന് തന്നെ ആശുപത്രിയിലേക്ക് മാറ്റും. നെഗറ്റീവ് ആയവരെ കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റും. 

പുറത്ത് വീടുകളില്‍ താമസിക്കുന്ന സൈനികര്‍ ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. മൂന്ന് പഞ്ചായത്തുകളില്‍ കണ്ടയ്ന്‍മെന്റ്് സോണ്‍ പ്രഖ്യാപിച്ചതിനാല്‍ ജനങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിന് വളണ്ടിയര്‍ സംവിധാനം എര്‍പ്പെടുത്തും

പഞ്ചായത്തിലെ മറ്റ് രോഗമുള്ളവര്‍ക്ക് അടിയന്തര ആവശ്യങ്ങള്‍ വന്നാല്‍ യാത്രക്കായി പഞ്ചായത്തടിസ്ഥാനത്തില്‍ വാഹനങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ പഞ്ചായത്തുകളുമായി നാളെ ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. 

പാലമേല്‍ 1,2 താമരക്കുളം 5,6,7, നൂറനാട് 9,10 വാര്‍ഡുകളിലാണ് കൂടുതല്‍ സേനാംഗങ്ങള്‍ വീടുകളില്‍ താമസിക്കുന്നത് ഈ വാര്‍ഡുകളില്‍ അതി ജാഗ്രത പാലിക്കണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

P. Jayarajan
black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com