'നേരിടാം ഒന്നായി...', പ്രളയക്കെടുതി നേരിടുന്നവര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം തേടി സൂപ്പര്‍താരങ്ങള്‍

പ്രളയക്കെടുതിയില്‍ ദുരന്തമനുഭവിക്കുന്ന നമ്മുടെ സഹജീവികള്‍ക്ക് നമ്മളാല്‍ കഴിയുന്ന സഹായങ്ങള്‍ ഇപ്പോള്‍ തന്നെ നല്‍കുക
'നേരിടാം ഒന്നായി...', പ്രളയക്കെടുതി നേരിടുന്നവര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം തേടി സൂപ്പര്‍താരങ്ങള്‍
Updated on
1 min read

തിരുവനന്തപുരം : സംസ്ഥാനത്തെ പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ അഭ്യര്‍ത്ഥനയുമായി സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇരുവരും പൊതുജനങ്ങളുടെ സഹായം തേടിയത്. സംസ്ഥാനം അഭൂതപൂര്‍വ്വമായ കാലവര്‍ഷക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഉദാരമായി സംഭാവന നല്‍കാനാണ് ഇരുവരും ആവശ്യപ്പെട്ടത്. 

സംസ്ഥാനത്തുണ്ടായ മഴക്കെടുതിയില്‍ ഇതുവരെ 33 പേരാണ് മരിച്ചത്. ഉരുള്‍ പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയവ ദുരന്തങ്ങളുടെ ആഘാതം കൂട്ടി. നിരവധി വീടുകളും, കെട്ടിടങ്ങളും നശിച്ചു. വന്‍ കൃഷിനാശവും സംഭവിച്ചു. വയനാട്, കോഴിക്കോട്, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ മഴ കനത്ത നാശമാണ് വിതച്ചത്. 

ഇരുവരുടെയും ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നേരിടാം ഒന്നായി...

പ്രളയക്കെടുതിയില്‍ ദുരന്തമനുഭവിക്കുന്ന നമ്മുടെ സഹജീവികള്‍ക്ക് നമ്മളാല്‍ കഴിയുന്ന സഹായങ്ങള്‍ ഇപ്പോള്‍ തന്നെ നല്‍കുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് (സി.എം.ഡി.ആര്‍.എഫ്) കാരുണ്യത്തോടെ, പ്രാര്‍ത്ഥനയോടെ സംഭാവന ചെയ്യുക.


...........
സംസ്ഥാനം അഭൂതപൂര്‍വ്വമായ കാലവര്‍ഷക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (സി.എം.ഡി.ആര്‍.എഫ്) ഉദാരമായി സംഭാവന നല്‍കുക

സംഭാവനകള്‍ താഴെ ചേര്‍ത്ത അക്കൗണ്ടിലേക്കാണ് അയക്കേണ്ടത്.

A/c No : 67319948232
Bank : SBI Ctiy Branch, TVM
IFSC : SBIN0070028

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com