രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ അമ്മാനമാടാനുള്ള അവകാശമല്ല കേന്ദ്രഭരണാധികാരം: പിണറായി

നോട്ട് പിന്വലിക്കലിലൂടെ ലക്ഷ്യമാക്കിയിരുന്ന ഉദ്ദേശ്യങ്ങള് ഒന്നും തന്നെ ഫലപ്രാപ്തിയില് എത്തിയില്ലായെന്ന് ജനങ്ങളോട് തുറന്നുസമ്മതിക്കുവാനുള്ള ആര്ജവം ഇനിയെങ്കിലും അതിന്റെ പ്രയോക്താക്കള് കാണിക്കേണ്ടതുണ്ട്
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ അമ്മാനമാടാനുള്ള അവകാശമല്ല കേന്ദ്രഭരണാധികാരം: പിണറായി
Updated on
2 min read

തൊഴിലാളികളും ചെറുകിട കച്ചവടക്കാരും കര്‍ഷകരും കാര്‍ഷികത്തൊഴിലാളികളും ഭിന്നശേഷിക്കാരും വയോജനങ്ങളും ഉള്‍പ്പെടുന്ന വിഭാഗത്തിനാണ് നോട്ട്‌നിരോധനത്തിന്റെ കൂടുതല്‍ ദുരിതങ്ങള്‍ അനുഭവിക്കേണ്ടി വന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്.  നോട്ട് പിന്‍വലിക്കലിനെ സംബന്ധിച്ച് സിപിഐ(എം) ഉയര്‍ത്തിയ എല്ലാ വിമര്‍ശനങ്ങളും ശരിയായിരുന്നുവെന്ന് ഈ ഒരു വര്‍ഷത്തെ അനുഭവം കൊണ്ട് മനസിലാകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

നോട്ട് പിന്‍വലിക്കല്‍ ജനങ്ങളുടെ മേല്‍ ഏല്‍പ്പിച്ച ആഘാതത്തിന്റെ അലയൊലികളാണ് കര്‍ഷകസമരങ്ങളും പ്രതിഷേധങ്ങളുമായി രാജ്യത്താകെ അലയടിക്കുന്നത്. നീണ്ട ATM വരികളില് സംഭവിച്ചിട്ടുള്ള മരണങ്ങള്‍, പുതിയ നോട്ട് അച്ചടിക്കുവാന്‍ ചെലവായ തുക, നോട്ട് പിന്‍വലിക്കലിനെ വെള്ളപൂശുവാന്‍ വേണ്ടിയുള്ള പിആര്‍ പ്രവര്‍ത്തനങ്ങളുടെ സാമ്പത്തിക ബാധ്യത എന്നീ വിഷയങ്ങളെ സംബന്ധിച്ച് സാമ്പത്തികവിദഗ്ധരും സാധാരണക്കാരും ഉള്‍പ്പെടെ എല്ലാവരും നവമാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളിലും തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കൂടുതലായും അനുഭവിച്ചത് കര്ഷകരും തൊഴിലാളികളുമടങ്ങുന്ന സാധാരണക്കാരാണ്. കരാര് തൊഴിലാളികളും ചെറുകിട കച്ചവടക്കാരും കര്ഷകരും കാര്ഷികത്തൊഴിലാളികളും ഭിന്നശേഷിക്കാരും വയോജനങ്ങളും ഉള്പ്പെടുന്ന വിഭാഗത്തിനാണ് കൂടുതല് ദുരിതങ്ങള് അനുഭവിക്കേണ്ടി വന്നത്. ഈ ഒരു വര്ഷത്തെ അനുഭവങ്ങളില് നിന്നും വെളിവാകുന്ന ഒരു കാര്യം, നോട്ട് പിന്വലിക്കലിനെ സംബന്ധിച്ച് സിപിഐ(എം) ഉയര്ത്തിയ എല്ലാ വിമര്ശനങ്ങളും ശരിയായിരുന്നു എന്നതാണ്. കള്ളപ്പണം എന്നെന്നേക്കുമായി ഇല്ലാതെയാക്കുവാന് സാധിക്കും എന്ന പ്രചരണതന്ത്രത്തില് വീണതുകൊണ്ടാണ് ഈ ത്യാഗങ്ങള് എല്ലാം സഹിക്കുവാന് സാധാരണക്കാര് തയ്യാറായത്. എന്നാല് കള്ളപ്പണം ഇല്ലാതെയാക്കുമെന്നത് ഉള്പ്പടെയുള്ള വാഗ്ദാനങ്ങളില് ഒന്നും തന്നെ ഈ ഒരു വര്ഷത്തിനുള്ളില് നിറവേറ്റപ്പെട്ടിട്ടില്ല.

ഇന്ത്യന് സമ്പദ്വ്യവസ്ഥ ഒരു വലിയ കെടുതിയിലേക്കാണ് കൂപ്പുകുത്തിയിരിക്കുന്നത്. നോട്ടുപിന്വലിക്കലിന് മുമ്പ് 7.6% എന്ന നിരക്കില് വളര്ന്നുകൊണ്ടിരുന്ന ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ, അതിന് ശേഷം 5.7% എന്ന വളര്ച്ചയിലേക്ക് ചുരുങ്ങിപ്പോയി. നോട്ട് പിന്വലിക്കലിന് ശേഷമുള്ള ആദ്യ നാല് മാസത്തിനുള്ളില് മാത്രം 15 ലക്ഷം പേര്ക്കാണ് തൊഴില് നഷ്ടപ്പെട്ടത്. മികച്ച വിളവ് ലഭിച്ച കര്ഷകര്ക്ക് അതിന്റെ ഗുണം പ്രയോജനപ്പെടുത്തുവാന് കഴിഞ്ഞില്ല. രാജ്യത്തിന്റെ തൊണ്ണൂറ് ശതമാനവും തൊഴിലെടുക്കുന്ന ചെറുകിട അസംഘടിത മേഖലയുടെ നട്ടെല്ല് തകര്ന്നു. നോട്ട് പിന്വലിക്കല് ജനങ്ങളുടെ മേല് ഏല്പിച്ച ആഘാതത്തിന്റെ അലയൊലികളാണ് കര്ഷകസമരങ്ങളും പ്രതിഷേധങ്ങളുമായി രാജ്യത്താകെ അലയടിക്കുന്നത്. നീണ്ട ATM വരികളില് സംഭവിച്ചിട്ടുള്ള മരണങ്ങള്, പുതിയ നോട്ട് അച്ചടിക്കുവാന് ചെലവായ തുക, നോട്ട് പിന്വലിക്കലിനെ വെള്ളപൂശുവാന് വേണ്ടിയുള്ള PR പ്രവര്ത്തനങ്ങളുടെ സാമ്പത്തിക ബാധ്യത എന്നീ വിഷയങ്ങളെ സംബന്ധിച്ച് സാമ്പത്തികവിദഗ്ധരും സാധാരണക്കാരും ഉള്പ്പടെ എല്ലാവരും നവമാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളിലും തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.

ജനങ്ങളെ ദുരിതത്തിലാഴ്ത്തിയും അവരെ ബുദ്ധിമുട്ടിപ്പിച്ചുകൊണ്ടും നയങ്ങള് നടപ്പിലാക്കുവാന് ഒരു ഭരണാധികാരിക്കും അവകാശമില്ല. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ അമ്മാനമാടുവാനും ലഭിച്ചിട്ടുള്ള അവകാശമാണ് കേന്ദ്രഭരണാധികാരം എന്ന് ആരും തെറ്റിധരിക്കരുത്. പാര്ലമെന്റിനെയും മറികടന്ന് നോട്ട് പിന്വലിക്കല് നടപ്പിലാക്കിയവര് സ്വാഭാവികമായും ഇപ്പോഴുയരുന്ന ഈ ജനരോഷത്തെയും വകവെയ്ക്കണമെന്നില്ല. എന്നാല്, പാര്ലമെന്ററി ജനാധിപത്യം കൂടുതല് ശക്തിപ്പെടുത്തേണ്ടതുണ്ട് എന്ന വലിയ പാഠമാണ് നോട്ട് പിന്വലിക്കലിന്റെ പരാജയം നമ്മെ പഠിപ്പിക്കുന്നത്. നോട്ട് പിന്വലിക്കലിലൂടെ ലക്ഷ്യമാക്കിയിരുന്ന ഉദ്ദേശ്യങ്ങള് ഒന്നും തന്നെ ഫലപ്രാപ്തിയില് എത്തിയില്ലായെന്ന് ജനങ്ങളോട് തുറന്നുസമ്മതിക്കുവാനുള്ള ആര്ജവം ഇനിയെങ്കിലും അതിന്റെ പ്രയോക്താക്കള് കാണിക്കേണ്ടതുണ്ട്.

ജനങ്ങളുടെ ദുരിതമകറ്റുവാനുള്ള നടപടികള് ഇനിയെങ്കിലും തുടങ്ങേണ്ടതുണ്ട്. നോട്ട് പിന്വലിക്കല് സൃഷ്ടിച്ച കെടുതികളെ വെള്ളപൂശുവാനുള്ള PR സംവിധാനങ്ങള് പ്രവര്ത്തിപ്പിക്കുവാന് വളരെയധികം വിഭവങ്ങള് കേന്ദ്രസര്ക്കാര് വിനിയോഗിച്ചിട്ടുണ്ട്. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില് ഇരിക്കുന്നവരും നവമാധ്യമങ്ങളില് വിന്യസിക്കപ്പെട്ടിരിക്കുന്ന അന്ധഭക്തരുടെ സേനയും ഫെയ്സ്ബുക്കിലും റ്റ്വിറ്റെറിലും ഇടുന്ന പോസ്റ്റുകളില് നിന്നും വളരെ വ്യത്യസ്തമാണ് യാഥാര്ത്ഥ്യം. ഒരു വര്ഷത്തിന് ശേഷവും ഈ ദുര്വ്യയം നിര്ബാധം തുടര്ന്നുകൊണ്ടിരിക്കുകയാണ്. ഇത് അബദ്ധജടിലവും പരിഹാസ്യവുമായ നടപടിയാണ്. #NoMoreDemonetPR

നോട്ട് പിന്വലിക്കലിന്റെ പരാജയങ്ങള് ഒളിപ്പിക്കുവാന് വിനിയോഗക്കപ്പെടുന്ന വിഭവങ്ങള് ജനനന്മയ്ക്കായി പ്രയോജനപ്പെടുത്തണം. ജനങ്ങളുടെ ദുരിതമകറ്റുവാനും തൊഴിലവസരങ്ങള് വര്ദ്ധിപ്പിക്കുവാനും ദുര്ബലരെ സഹായിക്കുവാനും ഒക്കെയായി ഈ വിഭവങ്ങള് ഉപയോഗിക്കണം.

ഇതുവരെ നടന്നത് ഇനി തിരുത്തുവാന് സാധിക്കുന്ന കാര്യമല്ല. സംസ്ഥാന സര്ക്കാരുകളുമായി കൂടിയാലോചിച്ച ശേഷമല്ല ഈ കടുത്ത നടപടി കേന്ദ്രസര്ക്കാര് സ്വീകരിച്ചിരിക്കുന്നത്. ജനങ്ങള് നേരിടുന്ന ബുദ്ധിമുട്ടുകള് വിലയിരുത്തുവാനും ചര്ച്ച ചെയ്യുവാനും എല്ലാ സംസ്ഥാനമുഖ്യമന്ത്രിമാരുടെയും ധനകാര്യമന്ത്രിമാരുടെയും ഒരു യോഗം വിളിക്കുവാനാണ് പ്രധാനമന്ത്രിയും കേന്ദ്രധനകാര്യമന്ത്രിയും സ്വീകരിക്കേണ്ടത്.

രാഷ്ട്രീയപരമായ അഭിപ്രായവ്യത്യാസങ്ങള് മാറ്റി വെച്ചുകൊണ്ട് ചെറുകിട കര്ഷകരുടെയും അസംഘടിതമേഖലയിലെ തൊഴിലാളികളുടെയും ചെറുകിട കച്ചവടക്കാരുടെയും വയോജനങ്ങളുടെയും ഭിന്നശേഷിക്കാരുടെയും, സാമ്പത്തിക മാന്ദ്യം മൂലം കഷ്ടതയനുഭവിക്കുന്ന എല്ലാവരുടെയും ദുരിതമകറ്റുവാനുള്ള കര്മപദ്ധതി തയ്യാറാക്കുവാനാണ് നാമിപ്പോള് ശ്രമിക്കേണ്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com