നോയിഡയിൽ മലയാളി നഴ്സ് അടക്കം കുടുംബത്തിലെ ആറുപേർക്ക് കോവിഡ് ; 14 ദിവസം പ്രായമുള്ള കുട്ടി നെ​ഗറ്റീവ്

നഴ്സിനെയും കുടുംബാംഗങ്ങളെയും ചികിത്സയ്ക്കായി ഡൽഹിയിലെയും നോയ്ഡയിലെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു
നോയിഡയിൽ മലയാളി നഴ്സ് അടക്കം കുടുംബത്തിലെ ആറുപേർക്ക് കോവിഡ് ; 14 ദിവസം പ്രായമുള്ള കുട്ടി നെ​ഗറ്റീവ്
Updated on: 
1 min read

ന്യൂഡൽഹി: ഡൽഹി അതിർത്തിയിലെ നോയ്ഡയിൽ മലയാളി കുടുംബത്തിന് കോവിഡ് സ്ഥിരീകരിച്ചു.  തെക്കൻ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്യുന്ന മലയാളി നഴ്സിന്റെ കുടുംബത്തിലാണ് രോ​ഗബാധ കണ്ടെത്തിയത്. നഴ്സിനാണ് ആദ്യം രോഗബാധയുണ്ടായത്.

നഴ്സിനെയും കുടുംബാംഗങ്ങളെയും ചികിത്സയ്ക്കായി ഡൽഹിയിലെയും നോയ്ഡയിലെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നോയ്ഡ സെക്ടർ 34-ലാണ് ഇവർ താമസിച്ചിരുന്നത്.

മകൾക്കു പുറമെ സഹോദരി, ഭർത്താവ്, അവരുടെ രണ്ടു മക്കൾ എന്നിവരും നഴ്സിന്റെ വീട്ടിൽ താമസിച്ചിരുന്നു. പരിശോധനയിൽ ഇവരെല്ലാം പോസിറ്റീവ് ആണെന്ന് തെളിഞ്ഞു. സഹോദരിക്ക് 14 ദിവസം പ്രായമുള്ള ഒരു കുട്ടിയുണ്ട്. എന്നാൽ കുട്ടിക്ക് പരിശോധനയിൽ  കോവിഡ് നെഗറ്റീവാണെന്നു തെളിഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala, Suhail Sajeev
Suhail is not in a correctional facility; what is a Borstal School?
k muraleedharan
Nedumbassery Accident
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com