പത്താം ക്ലാസുകാരിയുടെ ആത്മഹത്യ: ടീച്ചര്‍മാരെ പുറത്താക്കി

സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നു ചാടി പത്താം ക്ലാസുകാരിയായ ഗൗരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയരായ അധ്യാപികമാരെ പുറത്താക്കി. കേസില്‍ പ്രതികളായ സന്ധ്യ,ക്രിസന്റ് എന്നിവരെയാണ് പുറത്താക്കിയത്‌
പത്താം ക്ലാസുകാരിയുടെ ആത്മഹത്യ: ടീച്ചര്‍മാരെ പുറത്താക്കി
Updated on
1 min read

കൊല്ലം: സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നു ചാടി പത്താം ക്ലാസുകാരിയായ ഗൗരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയരായ അധ്യാപികമാരെ പുറത്താക്കി. കേസില്‍ പ്രതികളായ സന്ധ്യ,ക്രിസന്റ് എന്നീ അധ്യാപികമാരെയാണ് കൊല്ലം ട്രിനറ്റി ലെയ്‌സിയം സ്‌ക്കൂളില്‍ നിന്ന്് പുറത്താക്കിയത്. 

കൊല്ലം ട്രിനിറ്റി സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നു ഗൗരി. അധ്യാപകരുടെ മാനസീക പീഡനം മൂലമാണ് ഗൗരി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. സംഭവത്തിന് പിന്നാലെ ആരോപണ വിധേയരായ സിന്ധു, ക്രസന്റ് എന്നീ അധ്യാപകര്‍ ഒളിവിലായിരുന്നു 

ദിവസങ്ങള്‍ക്ക് മുന്‍പ് സഹപാഠിയുമായി വാക്കു തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ചോദ്യം ചെയ്യാനായി ഗൗരിയെ സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ച അധ്യാപിക എല്ലാവരുടേയും മുന്നില്‍ വെച്ച് ഗൗരിയെ ശകാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗൗരി സ്‌കൂളിലെ എല്‍പി ബ്ലോക്കിന് മുകളില്‍ കയറി താഴേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗൗരിയുടെ മാതാപിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വെസ്റ്റ് പൊലീസ് രണ്ട് അധ്യാപകര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സ്‌കൂള്‍ പ്രിന്‍സിപ്പാളിന്റെ മൊഴിയും, സംഭവത്തിന് ദൃക്‌സാക്ഷികളായ കുട്ടികളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. 

മരണത്തിനു പിന്നാലെ സ്‌കൂള്‍ മാനേജ്‌മെന്റിനു കീഴിലുള്ള ആശുപത്രി അധികൃതരുടെ അനാസ്ഥയും ആരോപിക്കപ്പെടുന്നു. കെട്ടിടത്തില്‍ നിന്ന് ചാടിയ ഗൗരിയെ കൊല്ലത്തെ ബെന്‍സിഗര്‍ ആശുപത്രിയിലെത്തിക്കുമ്പോള്‍ ബോധമുണ്ടായിരുന്നു. ചികിത്സ നല്‍കാന്‍ വൈകിയതാണ് മരണകാരണമായതാണെന്നാണ് ബന്ധുക്കള്‍ പരാതിപ്പെടുന്നത്.സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടി പരിക്കേറ്റിരുന്ന പത്താം ക്ലാസുകാരി മരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു മരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Aadhaar
mv govindan
Kerala's Kollam Has Declared 'War' On Lipstick
PM Shree Fact Check
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com