'പപ്പേട്ടന്റെ വിളി വന്നു; കെട്ടിവെയ്ക്കാനുള്ള പണം എന്റെതെന്ന് സ്‌നേഹപ്രഖ്യാപനം'

'പപ്പേട്ടന്റെ വിളി വന്നു; കെട്ടിവെയ്ക്കാനുള്ള പണം എന്റെതെന്ന് സ്‌നേഹപ്രഖ്യാപനം'

പപ്പേട്ടാ അതിരുകളില്ലാത്ത സ്‌നേഹത്തിനു മുമ്പില്‍ പ്രണാമം 
Published on


കൊച്ചി: എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ ഇടതുമുന്നി സ്ഥാനാര്‍ത്ഥി പി രാജീവിന് കെട്ടിവയ്ക്കാനുള്ള തുക എഴുത്തുകാരന്‍ ടി പത്മനാഭന്‍ നല്‍കും. പി രാജീവ് തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. 

തല കുനിക്കുന്നു , ഈ സ്‌നേഹസാഗരത്തിനു മുമ്പില്‍. കഴിഞ്ഞ ദിവസം പപ്പേട്ടന്റെ വിളി വന്നു, മലയാളത്തിന്റെ മഹാ കഥാകാരന്‍ ടി. പത്മനാഭന്‍ കെട്ടിവെയ്ക്കാനുള്ള പണം എന്റേതെന്ന സ്‌നേഹ പ്രഖ്യാപനം. എത്രയോ കാലമായി ,കഥയുടെ കുലപതി നമ്മളെ കഥകളിലൂടെ വിസ്മയിപ്പിക്കുന്നു 'പപ്പേട്ടാ അതിരുകളില്ലാത്ത സ്‌നേഹത്തിനു മുമ്പില്‍ പ്രണാമമെന്നായിരുന്നു രാജീവിന്റെ പോസ്റ്റ്.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതിന് പിന്നാലെപോസ്റ്റര്‍ ഒട്ടിക്കലും വിളംബര ജാഥകളുമായി പ്രവര്‍ത്തകര്‍ സജീവമായിക്കഴിഞ്ഞു. സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പേര്‍ രാജീവിന് പിന്തുണയുമായി രംഗത്തെത്തി. കഴിഞ്ഞ ദിവസം നടന്ന രാജീവിന്റെ തെരഞ്ഞടുപ്പ് കണ്‍വെന്‍ഷനില്‍ മേജര്‍ രവി പങ്കെടുത്തിരുന്നു. രാജീവിനെ വലിയ ഭൂരിപക്ഷത്തില്‍ ലോക്‌സഭയിലേക്ക് അയക്കണമെന്ന് മേജര്‍ രവി അഭിപ്രായപ്പെട്ടിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com