

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്കുണ്ടായ പരാജയം അപ്രതീക്ഷിതമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇക്കാര്യം പാര്‍ട്ടി പരിശോധിക്കുമെന്നും തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തുമെന്നും കോടിയേരി പറഞ്ഞു.
കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാരിനെതിരായ ജനവിധിയാണ് കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിച്ചത്. ബിജെപി മാറണമെന്ന പ്രചാരണം യുഡിഎഫിന് അനുകൂലമായി. ഇത്തരത്തിലൊരു വന്‍ തിരിച്ചടി എല്‍ഡിഎഫ് പ്രതീക്ഷിച്ചിതല്ല. ന്യൂനപക്ഷങ്ങള്‍ വന്‍തോതില്‍ യുഡിഎഫിന് വോട്ടു ചെയ്തിട്ടുണ്ട്. അതാണ് ഭൂരിപക്ഷം വന്‍തോതില്‍ വര്‍ധിക്കാന്‍ ഇടയാക്കിയതെന്ന് കോടിയേരി പറഞ്ഞു.
ദേശീയതലത്തില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളത്. ഇടതു പാര്‍ട്ടികള്‍ അതില്‍ സന്തോഷിക്കുന്നില്ലെന്ന് കോടിയേരി പറഞ്ഞു.
ബിജെപിയുടെ രാഷ്ട്രീയം കേരളത്തിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞു. കേരളം ശക്തമായ മതനിരപേക്ഷ അടിത്തറയുള്ള സ്ഥലമാണ്. ബിജെപി കേരളത്തില്‍ തോറ്റതില്‍ അഭിമാനമുണ്ടെന്ന് കോടിയേരി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates