അറസ്റ്റിലായ രാഹുല്‍ ദേവ്‌
അറസ്റ്റിലായ രാഹുല്‍ ദേവ്‌

പറവൂരിലെ വൃദ്ധന്റെ മരണം കൊലപാതകം; മകന്‍ പറഞ്ഞത് നുണയെന്ന് പൊലീസ്, അറസ്റ്റ്

പറവൂര്‍ ചെറിയപ്പിള്ളിയിലെ വൃദ്ധന്റെ മരണം കൊലപാതകമെന്ന് പൊലീസ്.
Published on

കൊച്ചി: പറവൂര്‍ ചെറിയപ്പിള്ളിയിലെ വൃദ്ധന്റെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ മരിച്ച ജലാധരന്റെ മൂത്ത മകന്‍ രാഹുല്‍ ദേവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അടിവയറ്റിനേറ്റ ചവിട്ടാണ് മരണകാരണമെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് അറസ്റ്റ്.  

വീട്ടില്‍ അച്ഛനും മക്കളും മദ്യപിച്ച് വഴക്കുണ്ടാക്കുന്നത് പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച്ച വൈകിട്ടും സമാനമായ രീതിയില്‍ വഴക്ക് ഉണ്ടായതിന് പിന്നാലെ ജലാധരന് ശരീരികാസ്വസ്ഥ്യം അനുഭവപ്പെട്ടു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. 

തലയിടിച്ചു വീണാണ് അച്ഛന്‍ മരിച്ചതെന്നായിരുന്നു രാഹുല്‍ നേരത്തെ പൊലീസിനോട് പറഞ്ഞിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രാഹുല്‍ അറസ്റ്റിലായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com