പാചക പരീക്ഷണം വേണ്ട, ഇത് ലാവിഷ് ജീവിതത്തിന്റെ സമയമല്ല; മുന്നറിയിപ്പുമായി കളക്ടർ 

ആഢംബരം കുറച്ച് നാളത്തേക്ക് മാറ്റിവയ്ക്കണം എന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കളക്ടർ
പാചക പരീക്ഷണം വേണ്ട, ഇത് ലാവിഷ് ജീവിതത്തിന്റെ സമയമല്ല; മുന്നറിയിപ്പുമായി കളക്ടർ 
Updated on
1 min read

കൊറോണ വൈറസ് വ്യാപനം തടയാൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ കുറച്ചധികം നാൾ വീട്ടിൽ ഇരിക്കേണ്ടിവരുന്നതിന്റെ പിരിമുരുക്കത്തിലാണ് ആളുകൾ. ഈ വിരസത തീർക്കാൻ പലരും കണ്ടെത്തുന്ന മാർ​​ഗ്​ഗങ്ങളിൽ ഒന്നാണ് പാചക പരീക്ഷണം. സമൂഹമാധ്യമങ്ങളിലെ ഫുഡ് ​ഗ്രൂപ്പുകളിലൊക്കെ നിറയുന്നത് പരീക്ഷിച്ചു വിജയിച്ച പുത്തൻ റെസിപ്പികളും വിഭവസമൃദ്ധമായ ഉച്ചയൂണിന്റെ പടവുമൊക്കെയാണ്. എന്നാൽ ഈ ആഢംബരം കുറച്ച് നാളത്തേക്ക് മാറ്റിവയ്ക്കണം എന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് എറണാകുളം കളക്ടർ. 

ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ഇപ്പോൾ നടക്കുന്ന ലാവിഷ് ജീവിതം കരുതിവച്ചിരിക്കുന്ന കുരുക്കിനെക്കുറിച്ച് അദ്ദേഹം ഓർമ്മപ്പെട‌ുത്തുന്നത്. 

കുറിപ്പിന്റെ പൂർണരൂപം 

വരും ദിവസങ്ങളിൽ വീട്ടിലിരുന്ന് പാചക പരീക്ഷണം നടത്തിക്കളയാമെന്ന് വിചാരിക്കുന്നവർക്ക് ഒരു ഓർമ്മപ്പെടുത്തൽ... വളരെ കുറച്ച് മാത്രം സാധനങ്ങൾ ഉപയോഗിക്കണം. ഭക്ഷണം ദയവു ചെയ്ത് പാഴാക്കരുത്. അല്ലാത്തപക്ഷം പലചരക്ക് കടകളിൽ കൃത്രിമ ക്ഷാമം ഉണ്ടാകും. സാധനങ്ങൾ വാങ്ങാനൊരുങ്ങുമ്പോൾ അവശ്യസാധനമാണോ അതോ ആഡംബരമാണോ എന്ന് നല്ലതുപോലെ ചിന്തിക്കുക. ഇടയ്ക്കിടയ്ക്ക് സാധനം വാങ്ങുന്നതിനായി പുറത്തിറങ്ങുന്നതും അപകടകരമാണ്. ലാവിഷായി ജീവിക്കാനുള്ള സമയമല്ലിത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com