പാത്രങ്ങൾ മോഷ്ടിക്കാൻ മതിൽ ചാടിയെത്തി, പിടികൂടിയപ്പോൾ ബ്ലേഡ്കൊണ്ട് കഴുത്തിൽ മുറിവുണ്ടാക്കി; പരിഭ്രാന്തി സൃഷ്ടിച്ച് തമിഴ്നാട് സ്വദേശി

ഇയാളെ പിടികൂടാനും ഇതു കാണാനുമായി ആളുകൾ തടിച്ചുകൂടിയതും ആശങ്കയ്ക്ക് കാരണമായി
പാത്രങ്ങൾ മോഷ്ടിക്കാൻ മതിൽ ചാടിയെത്തി, പിടികൂടിയപ്പോൾ ബ്ലേഡ്കൊണ്ട് കഴുത്തിൽ മുറിവുണ്ടാക്കി; പരിഭ്രാന്തി സൃഷ്ടിച്ച് തമിഴ്നാട് സ്വദേശി
Updated on
1 min read

കൊല്ലം; ഭക്ഷണശാലയിലെ പാത്രങ്ങൾ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായ തമിഴ്നാട് സ്വ​ദേശിയി സ്വയം മുറിവേൽപ്പിച്ച് പരിഭ്രാന്തി സൃഷ്ടിച്ചു. കൊല്ലം ബീച്ചിലെ മഹാത്മഗാന്ധി പാർക്കിലുള്ള ലഘുഭക്ഷണശാലയിലാണ് നാടകീയമായ സംഭവം അരങ്ങേറിയത്. ഇയാളെ പിടികൂടാനും ഇതു കാണാനുമായി ആളുകൾ തടിച്ചുകൂടിയതും ആശങ്കയ്ക്ക് കാരണമായി. തുടർന്ന് ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്ത തമിഴ്നാട് സ്വദേശി മേഘനാഥനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വൈകിട്ടു മൂന്നരയോടെ ആയിരുന്നു സംഭവം. മതിൽചാടി അകത്തു കടന്ന ഇയാൾ ഭക്ഷണശാലയുടെ ചില്ലുവാതിൽ തകർത്തു പാത്രങ്ങൾ എടുത്ത്. അത് മതിലിന്റെ ഭാഗത്ത് എത്തിച്ചതോടെ അവിടെ ഉണ്ടായിരുന്ന ഒരാൾ കണ്ടു. ഇയാൾ വിളിച്ചറിയിച്ചതോടെ ലൈഫ് ഗാർഡുകളായ ഡോൾഫിൻ രതീഷും അമ്പിളിയും ഇയാളെ തടയാനെത്തി. ഇതോടെയാണ് ഇയാൾ കൈയ്യിൽ കരുതിയിരുന്ന ബ്ലേഡ് എടുത്തു കഴുത്തിൽ മുറിവുണ്ടാക്കി.

അതോടെ ആശങ്കയിലായ ലൈഫ് ഗാർഡുകൾ പൊലീസിനെ വിളിച്ചു. ഇതിനിടെ ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചു. നാട്ടുകാർ കൂടിയതോടെ വീണ്ടും മുറിവേൽപ്പിച്ചു. തുടർന്ന് പൊലീസ് ആംബുലൻസുമായി സ്ഥലത്തെത്തി ഇയാളെ കീഴ്പ്പെടുത്തി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മാനേജരുടെ പരാതിയെ തുടർന്ന് ഈസ്റ്റ് പൊലീസ് കേസെടുത്തു. ലോക്ഡൗൺ കാരണം അടഞ്ഞു കിടക്കുന്ന ബീച്ചിലെ കടകളിൽ മോഷണം പതിവാണെന്നു ലൈഫ് ഗാർഡുകൾ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com