പാപനാശിനിയില്‍ പിതൃകര്‍മം നടത്താന്‍ ഇന്ന്‌ രാഹുല്‍ ഗാന്ധി തിരുനെല്ലിയില്‍ എത്തും; സുരക്ഷ ശക്തമാക്കി

രാവിലെ ഒമ്പത് മണി മുതല്‍ 11 മണി വരെ സന്ദര്‍ശകര്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്
പാപനാശിനിയില്‍ പിതൃകര്‍മം നടത്താന്‍ ഇന്ന്‌ രാഹുല്‍ ഗാന്ധി തിരുനെല്ലിയില്‍ എത്തും; സുരക്ഷ ശക്തമാക്കി
Updated on
1 min read

വയനാട്; തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തില്‍ എത്തിയ സ്ഥാനാര്‍ത്ഥി രാഹുല്‍ഗാന്ധി ഇന്ന്‌ വയനാട്ടിലെ തിരുനെല്ലി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തും. രാവിലെ ഒമ്പതു മണിയോടെയാണ് ക്ഷേത്രധര്‍ശനത്തിനായി രാഹുല്‍ഗാന്ധി വയനാട്ടില്‍ എത്തുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്റെ സന്ദര്‍ശനം പ്രമാണിച്ച് തിരുനെല്ലിയിലും പരിസര പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കി. രാവിലെ ഒമ്പത് മണി മുതല്‍ 11 മണി വരെ സന്ദര്‍ശകര്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന രാഹുല്‍ഗാന്ധി പ്രചാരണത്തിനായാണ് വയനാട്ടില്‍ എത്തിയത്. തിരുനെല്ലിയിലെ ബലിതര്‍പ്പണത്തിന് ശേഷം രാഹുല്‍ വയനാട് മണ്ഡലത്തിലെ മൂന്നിടത്ത് പ്രസംഗിക്കും.  കണ്ണൂരില്‍ നിന്നും ഇന്ന്‌ രാവിലെ ഒമ്പത് മണിക്കാണ് രാഹുല്‍ ഗാന്ധി തിരുനെല്ലിയിലെത്തുന്നത്. തിരുനെല്ലി യുപി സ്‌കൂള്‍ പരിസരത്ത് ഹെലികോപ്ടര്‍ ഇറങ്ങുന്ന രാഹുല്‍ റോഡ് മാര്‍ഗ്ഗം ക്ഷേത്രത്തിലെത്തും. പാപനാശിനിയില്‍ പിതൃകര്‍മം നടത്തിയ ശേഷമാകും ക്ഷേത്ര സന്ദര്‍ശനം.  

ഇന്നലെ വൈകിട്ടോടെയാണ് രാഹുല്‍ ക്ഷേത്ര ധര്‍ശനത്തിന് എത്തുന്നുണ്ടെന്ന് തിരുനെല്ലി ക്ഷേത്രം അധികൃതരെ പൊലീസും കോണ്‍ഗ്രസ് നേതാക്കളും അറിയിച്ചത്. തുടര്‍ന്ന് ക്ഷേത്ര പരിസരത്തും പാപനാശിനി തീരത്തും പൊലീസ് പരിശോധന കര്‍ശനമാക്കി. മാവോയിസ്റ്റ് സാന്നിധ്യം നിലനില്‍ക്കുന്ന പ്രദേശം ആയതിനാല്‍ കാട്ടിക്കുളം മുതല്‍ തിരുനെല്ലി ക്ഷേത്രം വരെയുള്ള 20 കിലോമീറ്ററിലേറെ ഭാഗത്ത് തണ്ടര്‍ബോള്‍ട്ട് സംഘം പരിശോധന നടത്തുന്നുണ്ട്. രാജീവ് ഗാന്ധിയുടെ ചിതാഭസ്മം രാഹുല്‍ ഗാന്ധി തിരുനെല്ലിയില്‍ എത്തിയാണ് നിമഞ്ജനം ചെയ്തത്. ബത്തേരി, തിരുവമ്പാടി, വണ്ടൂര്‍ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളിലാണ് രാഹുല്‍ പ്രസംഗിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com