പാര്‍ട്ടി കാര്യങ്ങള്‍ പുറത്തുപറയുന്നത് വിവര ദോഷികള്‍: പികെ ശശി

പാര്‍ട്ടി കാര്യങ്ങള്‍ പുറത്തുപറയുന്നത് വിവര ദോഷികള്‍: പികെ ശശി
പാര്‍ട്ടി കാര്യങ്ങള്‍ പുറത്തുപറയുന്നത് വിവര ദോഷികള്‍: പികെ ശശി
Updated on: 
1 min read

പാലക്കാട്: പാര്‍ട്ടിക്കകത്ത് നടന്ന കാര്യങ്ങള്‍ പുറത്തുപറഞ്ഞത് വിവരദോഷികളെന്ന് പികെ ശശി എംഎല്‍എ. പാര്‍ട്ടിക്കുള്ളിലെ കാര്യങ്ങള്‍ തന്നില്‍നിന്ന് ഒരു മാധ്യമ പ്രവര്‍ത്തകനും കിട്ടില്ലെന്ന് ശശി പ്രതികരിച്ചു.

മാധ്യമപ്രവര്‍ത്തകര്‍ വിചാരിക്കുന്നപോലെ ഒരു പാര്‍ട്ടിയല്ല സിപിഎം എന്ന് ശശി പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ പല കാര്യങ്ങളും നടക്കും. അതു പുറത്തുപറയേണ്ടതല്ല. ചില വിവരദോഷികള്‍ പാര്‍ട്ടിയില്‍ നടക്കുന്ന കാര്യങ്ങള്‍ പുറത്തുപറഞ്ഞിട്ടുണ്ടാവും. തന്നെ അതിനു കിട്ടില്ലെന്ന് ശശി പറഞ്ഞു.

തനിക്കെതിരെ പരാതിയുണ്ടെന്ന വാര്‍ത്തകള്‍ സംബന്ധിച്ച് മുന്‍പു പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. തെറ്റായ വഴികളിലൂടെ സഞ്ചരിച്ചിട്ടില്ല. ഇനി തന്റെ പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും പിഴവു വന്നിട്ടുണ്ടെങ്കില്‍ പാര്‍ട്ടി നിശ്ചയിക്കുന്ന നടപടി സ്വീകരിക്കാന്‍ തയാറാണ്. അതിനുള്ള കമ്യൂണിസ്റ്റ് ആരോഗ്യം തനിക്കുണ്ടെന്ന് ശശി പറഞ്ഞു.

ചെര്‍പ്പുളശ്ശേരിയില്‍ ബസ് ഉടമകളുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ശശിക്കു നേരെ യുവമോര്‍ച്ച പ്രതിഷേധം സംഘടിപ്പിച്ചു. ഇവിടെ യുവമോര്‍ച്ച പ്രവര്‍ത്തകരും പൊലീസും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com