കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ സ്വന്തം നാട്ടിലേക്കെത്തിക്കാന്‍ പിണറായി സര്‍ക്കാര്‍ എന്താണ് ചെയ്തത്? പാസ് നല്‍കിയാല്‍ എല്ലാമായോ? പതിവ് വാര്‍ത്താസമ്മേളന നാടകങ്ങള്‍ക്കപ്പുറം ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ കൂടി മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുന്ന പിണറായി വിജയന് കഴിയണം. അല്ലെങ്കില്‍ ഇരട്ടച്ചങ്കനെന്നല്ല ചതിയനെന്നാകും നാളത്തെ കേരളം പിണറായി വിജയനെ ഓര്‍ക്കുക. മുരളീധരന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അഭിപ്രായപ്പെട്ടു.
ശരിയായ സമയത്ത് ശരിയായ തീരുമാനമെടുക്കാന്‍ കഴിവുള്ള ഒരു ഭരണാധികാരിയാകാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇനിയും ഏറെ പഠിക്കേണ്ടിയിരിക്കുന്നു.ഇതര സംസ്ഥാനങ്ങളിലെ തൊഴിലിടങ്ങളിലടക്കം ശമ്പളം പോലുമില്ലാതെ കുടുങ്ങിക്കിടക്കുന്നവര്‍ സ്വന്തം ചെലവില്‍ മടങ്ങിവരട്ടെയെന്ന പിണറായി സര്‍ക്കാരിന്റെ നിലപാട് ജനവിരുദ്ധമാണ്. പ്രത്യേക ട്രെയിന്‍ എന്ന ആവശ്യമടക്കം കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ ഉന്നയിക്കാത്തതെന്താണ്?. വി മുരളീധരന്‍ ചോദിച്ചു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം :
ശരിയായ സമയത്ത് ശരിയായ തീരുമാനമെടുക്കാന്‍ കഴിവുള്ള ഒരു ഭരണാധികാരിയാകാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇനിയും ഏറെ പഠിക്കേണ്ടിയിരിക്കുന്നു.
അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ സ്വന്തം നാട്ടിലേക്കെത്തിക്കാന്‍ പിണറായി സര്‍ക്കാര്‍ എന്താണ് ചെയ്തത്? പാസ് നല്‍കിയാല്‍ എല്ലാമായോ? അതിഥി തൊഴിലാളികള്‍ക്കടക്കം മറ്റു സംസ്ഥാനങ്ങള്‍ പ്രത്യേക ട്രെയിനുകള്‍ ആവശ്യപ്പെട്ടപ്പോള്‍ മലയാളികളെ കൊണ്ടുവരാന്‍ കേരളം എന്തുചെയ്തു? ഇന്ന് പറയുന്നത് കേട്ടു, ശ്രമം തുടങ്ങിയെന്ന്... കഷ്ടം!!
ഇതരസംസ്ഥാനങ്ങളിലെ തൊഴിലിടങ്ങളിലടക്കം ശമ്പളം പോലുമില്ലാതെ കുടുങ്ങിക്കിടക്കുന്നവര്‍ സ്വന്തം ചെലവില്‍ മടങ്ങിവരട്ടെയെന്ന പിണറായി സര്‍ക്കാരിന്റെ നിലപാട് ജനവിരുദ്ധമാണ് എന്ന് പറയാതിരിക്കാനാകില്ല. പ്രത്യേക ട്രെയിന്‍ എന്ന ആവശ്യമടക്കം കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ ഉന്നയിക്കാത്തതെന്താണ്? അതിഥി തൊഴിലാളികളുടെ കാര്യത്തില്‍ കാട്ടിയ ഉത്സാഹം മലയാളികളുടെ കാര്യത്തില്‍ ഇല്ലാത്തത് എന്തുകൊണ്ടാണ്? എന്തുകൊണ്ട് കേരളത്തിന് അയല്‍ സംസ്ഥാനങ്ങളിലേക്ക് ബസ് അയച്ച് അവിടെ കുടുങ്ങിയവരെ കൊണ്ടുവന്നു കൂടാ? പണമുള്ളവന്‍ സ്വന്തം ചെലവില്‍ വരാന്‍ പാസ് കൊടുക്കുന്നത് എന്തോ വലിയ കേമത്തമാണെന്ന് ഇനിയും പറയരുതേ....
പതിവ് വാര്‍ത്താസമ്മേളന നാടകങ്ങള്‍ക്കപ്പുറം ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ കൂടി മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുന്ന പിണറായി വിജയന് കഴിയണം. അല്ലെങ്കില്‍ ഇരട്ടച്ചങ്കനെന്നല്ല ചതിയനെന്നാകും നാളത്തെ കേരളം പിണറായി വിജയനെ ഓര്‍ക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
