പി ജയരാജന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തുടരും. എം വിജിന്‍ അടക്കം ജില്ലാ കമ്മിറ്റിയില്‍ ആറ് പുതുമുഖങ്ങള്‍

49 അംഗ ജില്ലാ കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. ആറു പുതുമുഖങ്ങള്‍ ജില്ലാ കമ്മിറ്റിയില്‍ ഇടംപിടിച്ചു.
പി ജയരാജന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തുടരും. എം വിജിന്‍ അടക്കം ജില്ലാ കമ്മിറ്റിയില്‍ ആറ് പുതുമുഖങ്ങള്‍
Updated on
1 min read

കണ്ണൂര്‍ : സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പി ജയരാജന്‍ തുടരും. മൂന്നാം തവണയാണ് ജയരാജന്‍ ജില്ലാ സെക്രട്ടറി പദവിയില്‍ എത്തുന്നത്. 2010 ലാണ് ജയരാജന്‍ ആദ്യമായി ജില്ലാ സെക്രട്ടറിയാകുന്നത്. 49 അംഗ ജില്ലാ കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. ആറു പുതുമുഖങ്ങള്‍ ജില്ലാ കമ്മിറ്റിയില്‍ ഇടംപിടിച്ചു. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിനും ജില്ലാ കമ്മിറ്റിയില്‍ ഇടംപിടിച്ചു. 

ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി വി കെ സനോജിനെയും ജില്ലാ കമ്മിറ്റില്‍ ഉള്‍പ്പെടുത്തി. കെ കുഞ്ഞപ്പ, പി വാസുദേവന്‍. ടി കൃഷ്ണന്‍ എന്നിവരെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി.

സംസ്ഥാന നേതൃത്വത്തിന്റെ വിമര്‍ശനം അടക്കം നേരിട്ടെങ്കിലും, ജില്ലയിലെ സിപിഎമ്മില്‍ തന്റെ സ്വാധീനത്തിന് കോട്ടം തട്ടിയിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു ജയരാജന്റെ വ്യക്തിപ്രഭാവം. ജില്ലാ സമ്മേളനത്തിലെ ബഹുഭൂരിപക്ഷവും ജയരാജന്‍ സെക്രട്ടറി പദത്തില്‍ തുടരണമെന്ന നിലപാട് പുലര്‍ത്തിയതായാണ് റിപ്പോര്‍ട്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com