പി രാജുവിന്റെ വിദേശയാത്ര; പാസ്‌പോര്‍ട്ട് ഓഫീസര്‍ വെള്ളിയാഴ്ചക്കുള്ളില്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിന് വിദേശയാത്രയ്ക്കുള്ള പൊലീസ് ക്ലിയറന്‍സ് നിഷേധിച്ച സംഭവത്തില്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ തിങ്കളാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി
പി രാജുവിന്റെ വിദേശയാത്ര; പാസ്‌പോര്‍ട്ട് ഓഫീസര്‍ വെള്ളിയാഴ്ചക്കുള്ളില്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി
Updated on
1 min read

കൊച്ചി: സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിന് വിദേശയാത്രയ്ക്കുള്ള പൊലീസ് ക്ലിയറന്‍സ് നിഷേധിച്ച സംഭവത്തില്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ തിങ്കളാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. തിങ്കളാഴ്ചയ്ക്ക് മുമ്പ് പി രാജുവിന് പാസ്‌പോര്‍ട്ട് ഓഫീസറുടെ മുമ്പാകെ ഹാജരായി വിശദീകരണം നല്‍കാം. രാജുവിന്റെ മറുപടി കൂടി കണക്കിലെടുത്തായിരിക്കണം തീരുമാനം. 

തനിക്കെതിരെ രണ്ട് ക്രിമിനല്‍ കേസുകള്‍ നിലവിലുള്ള കാര്യം പാസ്‌പോര്‍ട്ട് പുതുക്കുന്നതിന് അപേക്ഷിച്ചപ്പോള്‍ അറിയില്ലായിരുന്നുവെന്ന് പി രാജു കോടതിയില്‍ അറിയിച്ചു.  

എറണാകുളം ഐജി ഓഫീസ് മാര്‍ച്ചിലെ അക്രമസംഭവങ്ങളുടെ പേരില്‍ പൊലീസ് പി രാജു അടക്കമുള്ളവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. പാസ്‌പോര്‍ട്ട് പുതുക്കുന്നതിന് അപേക്ഷിച്ചപ്പോള്‍ ഈ കേസുകള്‍ ചൂണ്ടിക്കാട്ടി പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com