തിരുവനന്തപുരം: പിണറായി വിജയന്‍ രാജ്യത്തെ അവസാന സിപിഎം മുഖ്യമന്ത്രി ആയിരിക്കുമെന്ന് മുൻമന്ത്രി ഷിബു ബേബി ജോണ്‍. ജനസംഘം മുതൽ പിഡിപി വരെയുള്ള സംഘടനകളുമായി സഖ്യത്തിൽ ഏർപ്പെട്ട ഏക പ്രസ്ഥാനം സിപിഎം ആണ്. അതുകൊണ്ട് തന്നെ അവരുടെ നേതാവായ കോടിയേരിയിൽ നിന്ന് മതേതരത്വം പഠിക്കെണ്ട ഗതികേട് ആർഎസ്പിക്ക് ഇല്ല. കോടിയേരിബാലകൃഷ്ണൻ ആർഎസ്പിയെ മതേതരത്വം പഠിപ്പിക്കണ്ടെന്നും ഷിബു ബേബിജോൺ പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് സിപിഎമ്മിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്.
ബിജെപി പരസ്യമായി വർഗ്ഗിയത പറയുമ്പോൾ സിപിഎം പരസ്യമായി മതേതരത്വം പറയുകയും എന്നാൽ അവരുടെ ഒരോ ശ്വാസത്തിലും വർഗ്ഗിയത നിഴലിച്ച് നിൽക്കുന്നതായും കാണാൻ സാധിക്കും. ഇതിനു ഉദാഹരണമാണ് ന്യൂനപക്ഷത്തെ ലക്ഷ്യം വെച്ച് കൊണ്ട് ആർഎസ്പിക്കെതിരെ ബിജെപി ബാന്ധവം ആരോപിക്കുന്നത്.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ പി എം വേലായുധനെ ദുർബലനായി സിപിഎം കാണുന്നത് അദ്ദേഹം ഒരു പട്ടികജാതിക്കാരൻ ആയതുകൊണ്ട് മാത്രമാണ്. നവോത്ഥാനത്തെ കുറിച്ചും പുരോഗമന മുന്നേറ്റത്തെ കുറിച്ചും വാചാലമാകുന്നവരുടെ മനസ്സിൽ അയിത്തവും സവർണ്ണ മേധാവിത്വചിന്താഗതിയും ഇപ്പോഴും നിലനിൽക്കുന്നു എന്നും ഷിബുബേബി ജോൺ പറഞ്ഞു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :
കൊടിയേരിബാലകൃഷ്ണൻ RSPയെ മതേതരത്വം പഠിപ്പിക്കണ്ട .
ജനസംഘം മുതൽ PDP വരെയുള്ള സംഘടനകളുമായി സഖ്യത്തിൽ ഏർപ്പെട്ട ഏക പ്രസ്ഥാനം CPM ആണ്.
അത് കൊണ്ട് തന്നെ അവരുടെ നേതാവായ കൊടിയേരിയിൽ നിന്ന് മതേതരത്വം പഠിക്കെണ്ട ഗതികേട് RSP ക്ക് ഇല്ല.
BJP പരസ്യമായി വർഗ്ഗിയത പറയുമ്പോൾ CPM പരസ്യമായി മതേതരത്വം പറയുകയും എന്നാൽ അവരുടെ ഒരോ ശ്വാസത്തിലും വർഗ്ഗിയത നിഴലിച്ച് നിൽക്കുന്നതായും കാണാൻ സാധിക്കും. ഇതിനു ഉദാഹരണമാണ് ന്യൂനപക്ഷത്തെ ലക്ഷ്യം വെച്ച് കൊണ്ട് RSP യെയും RSPനേതാക്കൾക്കെതിരെയും BJP ബാദ്ധവം ആരോപിക്കുന്നത്.
ഇതിന് സഹായകരമായി അവർ ഉപയോഗിക്കുന്ന പ്രചരണമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പ്രേമചന്ദ്രൻ ഇടപ്പെട്ട് BJP യുടെ ശക്തനായ സ്ഥാനാർത്ഥിയെ മാറ്റി ദുർബലനായPM വേലായുധനെ കൊണ്ട് വന്നു എന്നത്.ആദ്യകാലം മുതൽക്കെ BJP യിൽ പ്രവർത്തിക്കുകയും BJP യുടെ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ PM വേലായുധനെ ദുർബലനായി CPM കാണുന്നത് അദ്ദേഹം ഒരു പട്ടികജാതിക്കാരൻ ആയത് കൊണ്ട് മാത്രമാണ്.ഇത് തെളിയിക്കുന്നത് നവോദ്ധാനത്തെ കുറിച്ചും പുരോഗമന മുന്നെറ്റത്തെ കുറിച്ചും വാചാലമാകുന്നവരുടെ മനസ്സിൽ അയിത്തവും സവർണ്ണ മേധാവിത്വചിന്താഗതിയും ഇപ്പോഴും നിലനിൽക്കുന്നു എന്നതാണ്. 
ഈ സമീപനവുമായി മുന്നോട്ട് പോകുന്ന CPM ഓർക്കേണ്ടത്, പിണറായി വിജയൻ ഇന്ത്യാ രാജ്യത്തെ അവരുടെ അവസാന മുഖ്യമന്ത്രി ആയിരിക്കും എന്നാണ്. അത് കൊണ്ട് തന്നെ ഇത്തരം അപവാദ പ്രചരണങ്ങളെ അർഹിക്കുന്ന അവജ്ഞയൊടെ തള്ളിക്കളയുന്നു.
ഷിബു ബേബി ജോൺ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates