

തിരുവനന്തപുരം: ലൈംഗിക പീഡനത്തില്‍ സഹികെട്ട് സന്യാസിയുടെ ലിംഗഛേദം നടത്തിയ പെണ്‍കുട്ടിയുടെ നടപടി ഉദാത്തവും ധീരവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പെണ്‍കുട്ടിക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം തേടിയപ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
സംഭവത്തില്‍ ശക്തമായ നടപടി എടുക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ശക്തമായ നടപടിയാണ് പെണ്‍കുട്ടി എടുത്തിരിക്കുന്നത് എന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. അതിനെ പിന്തുണയ്ക്കുക മാത്രമേ ചെയ്യാനുള്ളുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ലൈംഗിക പീഡനത്തെ ചെറുത്ത പെണ്‍കുട്ടിയുടെ നടപടിയെ മന്ത്രി മെഴ്‌സിക്കുട്ടിയമ്മയും അഭിനന്ദിച്ചു. ധീരവും അഭിനന്ദനാര്‍ഹവുമായ നടപടിയാണ് പെണ്‍കുട്ടിയുടേതെന്ന് മെഴ്‌സിക്കുട്ടിയമ്മ പ്രതികരിച്ചു.
സംഭവത്തില്‍ സ്വമേധയാ കേസെടുക്കുമെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍ അറിയിച്ചു. പെണ്‍കുട്ടിക്ക് എല്ലാ നിയമപരിരക്ഷയും നല്‍കുമെന്ന് കമ്മിഷന്‍ വ്യക്തമാക്കി.
നിരന്തരമായ ലൈംഗിക പീഡനത്തില്‍ സഹികെട്ട് പെണ്‍കുട്ടി ലിംഗഛേദം നടത്തിയ അന്‍പത്തിനാലുകാരനായ സന്യാസി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.
തിരുവനന്തപുരത്ത് ലൈംഗിക പീഡനത്തില്‍ സഹികെട്ട് പെണ്‍കുട്ടി സന്യാസിയുടെ ജനനേന്ദ്രിയം മുറിച്ചു
സ്വാമിക്ക് പീഡനത്തിന് ഒത്താശ ചെയ്തുകൊടുത്തത് അമ്മ; യുവതിയുടെ മൊഴിയില്‍ അമ്മയ്ക്കെതിരേയും കേസ്
ഹോട്ടല്‍ നടത്തി പൊളിഞ്ഞപ്പോള്‍ സ്വാമിയായി, പൂജയുടെ മറവില്‍ പീഡനം
ലിംഗഛേദം ചെയ്യപ്പെട്ട സ്വാമി സംഘപരിവാര്‍ പരിപാടികളിലെ സജീവ സാന്നിധ്യം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates