പെരിയ നവോദയ സ്‌കൂളില്‍ അഞ്ചുകുട്ടികള്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ ; 67 പേര്‍ രോഗലക്ഷണങ്ങളോടെ ചികില്‍സയില്‍

അഞ്ചു കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചു. 67 കുട്ടികള്‍ രോഗലക്ഷണങ്ങളോടെ ചികില്‍സയിലാണ്
പെരിയ നവോദയ സ്‌കൂളില്‍ അഞ്ചുകുട്ടികള്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ ; 67 പേര്‍ രോഗലക്ഷണങ്ങളോടെ ചികില്‍സയില്‍
Updated on: 
1 min read

കാസര്‍കോട് : കാസര്‍കോട് പെരിയ ജവഹര്‍ നവോദയ സ്‌കൂളിലെ കുട്ടികള്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ രോഗബാധ. അഞ്ചു കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചു. 67 കുട്ടികള്‍ രോഗലക്ഷണങ്ങളോടെ ചികില്‍സയിലാണ്. രണ്ടുകുട്ടികളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ബാക്കിയുള്ളവര്‍ക്ക്  നവോദയയില്‍ തന്നെ ചികില്‍സ തുടങ്ങി. ആകെ 520 കുട്ടികളാണ് നവോദയയില്‍ പഠിക്കുന്നത്. സ്ഥിതി നിയന്ത്രണവിധേയമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

കുട്ടികളെ വീട്ടിലേക്ക് വിടേണ്ടെന്ന് അധികൃതര്‍ തീരുമാനിച്ചു. രോഗം പടരുന്നത് തടയുക ലക്ഷ്യമിട്ടാണ് അധികൃതരുടെ തീരുമാനം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com