

കാസര്‍കോട്: കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരനന് ഒപ്പം വന്നവരാണ് ഇന്നലെ പെരിയയില്‍ ആക്രമണം നടത്തിയതെന്ന് പി കരുണാകരന്‍ എംപി. കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന് പിന്നാലെ ജില്ലയില്‍ വ്യാപക അക്രമ സംഭവങ്ങള്‍ നടന്നിരുന്നു. സിപിഎം പെരിയ ഏര്യ കമ്മിറ്റി ഓഫീസ് അക്രമികള്‍ നശിപ്പിച്ചിരുന്നു.
കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷമായിരുന്നു പെരിയയില്‍ അക്രമം നടന്നത്. പെരിയ ബസാറില്‍ സിപിഎം പാര്‍ട്ടി ഓഫീസ് ആയ എകെജി ഭവന്‍ അക്രമികള്‍ തീയിട്ട് നശിപ്പിച്ചു. ലൈബ്രറി കത്തിനശിച്ചു. നാല് സിപിഎം പ്രവര്‍ത്തകരുടെ വീടിന് നേരെ ആക്രമണമുണ്ടായി.വനിതാ സര്‍വീസ് സഹകരണ സംഘം ഓഫീസിന് നേരെയും ആക്രമണമുണ്ടായി. വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു.
കൊലപാതകങ്ങള്‍ക്ക് തിരിച്ചടി നല്‍കണമെന്ന് കെ സുധാകരന്‍ ആഹ്വാനം ചെയ്തിരുന്നു. . രാഷ്ട്രീയ സംഘര്‍ഷത്തിന്റെ ഭാഗമായുള്ള കൊലയല്ല ഇത്. പ്രാദേശിക തലത്തിലുള്ള നിസാര പ്രശ്‌നത്തിന്റെ പേരില്‍ കാത്തിരുന്ന് വെട്ടിനുറുക്കുകയായിരുന്നു. പൈശാചികമായ കൊലപാതകം സിപിഎമ്മിന്റെ രാഷ്ട്രീയ ശൈലിയുടെ ഭാഗമാണെന്നും കെ സുധാകരന്‍ പറഞ്ഞു.
ഷുഹൈബിന്റെ ഒന്നാം ചരമ വാര്‍ഷിക ആചരിക്കുന്ന വേളയില്‍ നടന്ന കൊലപാതകത്തിന് സിപിഎം വലിയ വിലനല്‍കേണ്ടിവരും. അക്രമം കൈവിട്ട് സിപിഎമ്മിന് ഒരു രാഷ്ട്രീയശൈലിയില്ലെന്ന് ഇത് തെളിയിക്കുന്നു. കിരാതമായ ആക്രമണത്തിനെതിരെ ശക്തമായ രീതിയില്‍ പ്രതികരിക്കണം. പ്രവര്‍ത്തകരുടെ വികാരം പാര്‍ട്ടി ഉള്‍ക്കൊള്ളം. പ്രവര്‍ത്തകരുടെ സംരക്ഷണം ഏറ്റെടുക്കുമെന്നും കെ സുധാകരന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ പറയുന്നു. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തോട് അതേ രീതിയില്‍ തന്നെ പ്രതികരിക്കാനും സുധാകരന്‍ ആഹ്വാനംചെയ്തിരുന്നു. വികാരപരമായും രാഷ്ട്രീയപരമായും ഈ വിഷയത്തെ പ്രവര്‍ത്തകര്‍ ഏറ്റെടുക്കണമെന്നായിരുന്നു സുധാകന്റെ ആവശ്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates