പൊതുസ്ഥലങ്ങളിൽ തുപ്പരുത്, മൂക്കും വായും മൂടി മുഖാവരണം ധരിക്കണം; പകർച്ചവ്യാധി നിയമഭേദഗതി

ഒരുവർഷം വരെയോ മറിച്ചൊരു വിജ്ഞാപനം ഇറങ്ങുന്നതുവരെയോ ആണ് നിയന്ത്രണം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

തിരുവനന്തപുരം: പകർച്ചവ്യാധി നിയമത്തിൽ  ഭേദഗതി വരുത്തിയുള്ള പുതിയ വിജ്ഞാപനം സർക്കാർ പുറത്തിറക്കി. ഇതനുസരിച്ച് പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും വാഹനയാത്രയിലും മൂക്കും വായും മൂടുന്ന തരത്തിൽ മുഖാവരണം ധരിക്കണം. പൊതുസ്ഥലത്തോ റോഡിലോ ഫുട്പാത്തിലോ തുപ്പരുത്. ഒരുവർഷം വരെയോ മറിച്ചൊരു വിജ്ഞാപനം ഇറങ്ങുന്നതുവരെയോ ആണ് നിയന്ത്രണം.

വിവാഹച്ചടങ്ങുകളിൽ ഒരേസമയത്ത് പരമാവധി 50 പേരും മരണാനന്തര ചടങ്ങുകളിൽ 20 പേരും മാത്രമേ പങ്കെടുക്കാവു. മുഖാവരണം, സാനിറ്റൈസർ, ആറടി അകലം എന്നിവ നിർബന്ധമാണ്. രേഖാമൂലമുള്ള മുൻകൂർ അനുമതിയില്ലാതെ ധർണ, സമരം, ഘോഷയാത്ര, സമ്മേളനം, മറ്റു കൂടിച്ചേരലുകൾ എന്നിവ പാടില്ല. ഇത്തരം യോഗങ്ങൾക്ക് പരമാവധി പത്തുപേരിൽ കൂടാൻ പാടില്ല.  വാണിജ്യസ്ഥാപനങ്ങളിൽ ഒരുസമയത്ത് പരമാവധി 20 പേർ.  

മറ്റു സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുംനിന്ന് എത്തുന്നവർ ഇ-ജാഗ്രതയിൽ വിവരങ്ങൾ രേഖപ്പെടുത്തണം.  വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് പകർച്ചവ്യാധി ഓർഡിനൻസ് പ്രകാരം ശിക്ഷ ലഭിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com