പ്രണയാഭ്യർത്ഥന നിരസിച്ചു; മലപ്പുറത്ത് 15കാരിയെ യുവാവ് കുത്തിക്കൊന്നു

പ്രണയാഭ്യർത്ഥന നിരസിച്ച യുവാവ് കുത്തി പരുക്കേൽപ്പിച്ച പെൺകുട്ടി മരിച്ചു
പ്രണയാഭ്യർത്ഥന നിരസിച്ചു; മലപ്പുറത്ത് 15കാരിയെ യുവാവ് കുത്തിക്കൊന്നു
Updated on: 
1 min read

തിരൂർ: പ്രണയാഭ്യർത്ഥന നിരസിച്ച യുവാവ് കുത്തി പരുക്കേൽപ്പിച്ച പെൺകുട്ടി മരിച്ചു.  മലപ്പുറം തിരൂരിലാണ് സംഭവം. അന്യ സംസ്ഥാന തൊഴിലാളിയുടെ മകളായ സാമിനയാണ് ആ(15) കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ പ്രതിയായ ബംഗാൾ സ്വദേശി സാദത്ത് ഹുസൈനെ പൊലീസ് പിടികൂടിയിട്ടുണ്ട്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12മണിയോടെ പെൺകുട്ടിയുടെ വീട്ടിലെത്തിയാണ് സാദത്ത് ഹുസൈൻ സാമിനയെ കുത്തിയത്. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാലിനും, വയറിനും നെഞ്ചിനും കുത്തേറ്റതായാണ്റി പ്പോർട്ടുകൾ. 

പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്താണ് ആക്രമിക്കപ്പെട്ടത്. ആദ്യം തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച സാമിനയെ പരുക്ക് ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു. പ്രതിയായ സാദത്തിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇയാൾ ലഹരിക്ക് അടിമയാണെന്നാണ് നാട്ടുകാർ പറയുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER