'പ്രത്യേക നമ്പറില്‍ നിന്നും കോള്‍ വന്നാല്‍ ഫോണ്‍ പൊട്ടിത്തെറിക്കും' ; അസി. കമ്മീഷണറുടെ പേരില്‍ വ്യാജവീഡിയോ, അന്വേഷണം

ഉറവിടം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സൈബര്‍ സെല്ലിന് പരാതി നല്‍കിയതായി അസിസ്റ്റന്റ് കമ്മീഷണര്‍ ലാല്‍ജി അറിയിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കൊച്ചി : പ്രത്യേക ഫോണ്‍ നമ്പറില്‍ നിന്നും കോള്‍ വന്നാല്‍ മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിക്കുമെന്ന് പൊലീസ് അസിസ്റ്റന്റ് കമ്മീഷണറുടേതായ വീഡിയോ പ്രചരിക്കുന്നു. അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ കെ ലാല്‍ജി പറയുന്നു എന്ന തരത്തിലുള്ള വീഡിയോയയാണ് പ്രചരിക്കുന്നത്. 

വീഡിയോ വ്യാജമാണെന്ന് സിറ്റി പൊലീസ് അറിയിച്ചു. ഇതിന്റെ ഉറവിടം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സൈബര്‍ സെല്ലിന് പരാതി നല്‍കിയതായി കെ ലാല്‍ജി അറിയിച്ചു. ഫോണിന്റെയോ ബാറ്ററിയുടേയോ പ്രശ്‌നം കൊണ്ട് ഫോണ്‍ പൊട്ടിത്തെറിക്കാം. അതല്ലാതെ ഏതെങ്കിലും നമ്പറില്‍ നിന്നും കോള്‍ വന്നതുകൊണ്ട് ഫോണ്‍ പൊട്ടിത്തെറിക്കില്ലെന്നും അസിസ്റ്റന്റ് കമ്മീഷണര്‍ ലാല്‍ജി പറഞ്ഞു. 

ഹിന്ദി ചാനലില്‍ വന്ന വാര്‍ത്തയുടെ വീഡിയോ ക്ലിപ്പിനു മീതെ കെ ലാല്‍ജിയുടെ പേരുവെച്ചാണ് വീഡിയോ പ്രചരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com