പ്രളയ ദുരിതാശ്വാസത്തിന് സിപിഎം കൈത്താങ്ങ് ; സമാഹരിച്ചത് 22 കോടി 90 ലക്ഷം രൂപ ; ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

സംസ്ഥാനമൊട്ടാകെ സമാഹരിച്ച തുക സിപിഎം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി
പ്രളയ ദുരിതാശ്വാസത്തിന് സിപിഎം കൈത്താങ്ങ് ; സമാഹരിച്ചത് 22 കോടി 90 ലക്ഷം രൂപ ; ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി
Updated on
1 min read

തിരുവനന്തപുരം : പ്രളയ ദുരിതാശ്വാസത്തിന് സംസ്ഥാനമൊട്ടാകെ സമാഹരിച്ച തുക സിപിഎം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. 22 കോടി 90 ലക്ഷം രൂപയോളമാണ് (22,90,67,326) ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. 

കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ആഗസ്റ്റ് 13 മുതല്‍ 18 വരെയുള്ള തീയതികളില്‍ സംസ്ഥാന വ്യാപകമായി നടന്ന ഫണ്ട് ശേഖരണത്തില്‍ 14 ജില്ലകളില്‍ നിന്നായി ശേഖരിച്ച തുകയാണ് ഇതെന്ന് സിപിഎം അറിയിച്ചു. ലഭിച്ച ഫണ്ട് സംബന്ധിച്ച് ജില്ല തിരിച്ചുള്ള കണക്കും സിപിഎം പുറത്തുവിട്ടിട്ടുണ്ട്. 

കാസര്‍കോഡ്  7930261.00 രൂപ, കണ്ണൂര്‍  64642704.00 രൂപ, വയനാട്  5600000.00 രൂപ,  കോഴിക്കോട്  24620914.00 രൂപ, മലപ്പുറം  25586473.00 രൂപ, പാലക്കാട്  14850906.00 രൂപ,  തൃശ്ശൂര്‍  20557344.00 രൂപ, എറണാകുളം  16103318.00 രൂപ, ഇടുക്കി  6834349.00 രൂപ, കോട്ടയം  6116073.00 രൂപ, ആലപ്പുഴ  7753102.00 രൂപ, പത്തനംതിട്ട  2626077.00 രൂപ,  കൊല്ലം  11200386.00 രൂപ, തിരുവനന്തപുരം  14645419.00 രൂപ, ആകെ 229067326.00 എന്ന് സിപിഎം അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com