പ്രളയം: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പാഠപുസ്തകങ്ങള്‍ നാളെ മുതല്‍ വിതരണം ചെയ്യും

പ്രളയബാധിത പ്രദേശങ്ങളിലെ വിദ്യാലയങ്ങളില്‍ നോട്ട് ബുക്ക് വിതരണം ആരംഭിച്ചുകഴിഞ്ഞു
പ്രളയം: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പാഠപുസ്തകങ്ങള്‍ നാളെ മുതല്‍ വിതരണം ചെയ്യും
Updated on
1 min read

തിരുവനന്തപുരം: പ്രളയത്തില്‍പ്പെട്ട് പാഠപുസ്തം നഷ്ടപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിങ്കളാഴ്ച മുതല്‍ പാഠപുസ്തകം വിതരണം ചെയ്യും. ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ ഒന്നാം വാള്യ പാഠപുസ്തകങ്ങളാണ് വിതരണം ചെയ്യുന്നതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. ഈ വര്‍ഷത്തെ രണ്ടാം വാള്യ പാഠപുസ്തകങ്ങളും ഇതിനോടൊപ്പം വിതരണം ചെയ്യും.

പ്രളയബാധിത പ്രദേശങ്ങളിലെ വിദ്യാലയങ്ങളില്‍ നോട്ട് ബുക്ക് വിതരണം ആരംഭിച്ചുകഴിഞ്ഞു. നഷ്ടപ്പെട്ട സ്‌കൂള്‍ ബാഗും മറ്റ് പഠനോപകരണങ്ങളും വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com