

തിരുവനന്തപുരം: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ രോഗികൾക്ക് ആസ്വാസ നടപടികളുമായി തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ. പ്രളയ ദുരിതത്തിൽപ്പെട്ട രോഗികള്‍ക്ക് മുന്‍കൂര്‍ തീയതി നിശ്ചയിക്കാതെ തുടര്‍പരിശോധനക്ക് ഡോക്ടറെ കാണാമെന്ന് ആർസിസി അധികൃതർ അറിയിച്ചു. രജിസ്ട്രേഷന് കാര്‍ഡ്, ചികിത്സാരേഖ എന്നിവ നഷ്ടപ്പെട്ടവർക്ക് ഡ്യൂപ്ലിക്കേറ്റ് നല്‍കും.
രോഗികള്‍ക്ക് കൊടുത്ത കീമോതെറാപ്പി മരുന്ന് നഷ്ടപ്പെട്ടാൽ വീണ്ടും നല്‍കുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവരങ്ങള്‍ക്ക് ശ്രീകുമാര്‍ (അസിസ്റ്റൻറ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ -0471 2522438, 9447586977), അനില്‍കുമാര്‍ കെ (മെഡിക്കല്‍ റെക്കോഡ്സ് ഓഫിസര്‍ -0471 2522342, 9447102676), സുരേന്ദ്രന് (പബ്ലിക് റിലേഷന്‍ ഓഫിസര്‍ -0471 2522288, 9447797869) എന്നിവരെ ബന്ധപ്പെടാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates