കോവിഡ് എന്ന മഹാമാരിയെച്ചെറുക്കുന്നതിനുള്ള ശ്രദ്ധേയമായ പോരാട്ടം നടക്കുന്നതിനിടെ പൊടുന്നനെയാണ് കേരളത്തിലെ ചര്‍ച്ചകള്‍ മാറിമറിഞ്ഞത്. അതു കോവിഡില്‍നിന്നും പ്രതിരോധ നടപടികളില്‍നിന്നും മാറി സ്പ്രിംഗ്ലറില്‍ എത്തി. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി നടത്താറുള്ള പതിവ് വാര്‍ത്താ സമ്മേളനത്തിലും ചോദ്യങ്ങള്‍ സ്പ്രിംഗ്ലറിനെക്കുറിച്ചാണ്. അതിനെ അനൗചിത്യത്തെ ചൂണ്ടിക്കാട്ടുകയാണ് ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ സുരേഷ് സി പിള്ള. പഴയ ഒരനുഭവം ഓര്‍ത്തെടുത്തുകൊണ്ട് സുരേഷ് സി പിള്ള ഫെയ്‌സ് ബുക്കില്‍ എഴുതിയ കുറിപ്പ്:
വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്, അന്ന് ഞാന്‍ ജോലി ചെയ്തു കൊണ്ടിരുന്ന ഓര്‍ഗനൈസേഷനില്‍ പുതിയതായി ഒരു പ്രസിഡന്‍ഡ് ജോയിന്‍ ചെയ്യുന്നു.
അറിയപ്പെടുന്ന അക്കാഡമീഷ്യന്‍ മാത്രമല്ല, നിരവധി പൊതു മേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് ഇരുന്നൂട്ടുള്ള ആളുമാണ്.
വളരെ രവമൃശാെമശേര ആയ പ്രഭാഷണം ഒക്കെ നടത്തുന്ന ആള്‍. ജോലിക്ക് ചാര്‍ജെടുത്ത അന്നു തന്നെ അദ്ദേഹം എല്ലാ സ്റ്റാഫും ആയി ഒരു മീറ്റിങ്ങ് ഓര്‍ഗനൈസ് ചെയ്തു.
അദ്ദേഹം തന്റെ ആകര്‍ഷകമായ ഭാഷയില്‍ പ്രഭാഷണം തുടങ്ങി. എന്നിട്ട് ഓര്‍ഗനൈസേഷനല്‍ സ്ട്രക്ചര്‍ വിശദീകരിച്ചു, പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ഡീന്‍, വൈസ് ഡീന്‍, വകുപ്പു മേധാവികള്‍, ഡിവിഷന്‍ മേധാവികള്‍ എന്നിങ്ങനെ.
എന്നിട്ട് അദ്ദേഹം പറഞ്ഞു,
'ഇത്രയും വിപുലമായ ഒരു ഓര്‍ഗനൈസേഷനല്‍ സ്ട്രക്ചര്‍ ഉള്ളത് ഓരോ ജോലികളും കാര്യക്ഷമമായി നടക്കാന്‍ ഉള്ളതാണ്'.
'തീരുമാനങ്ങള്‍ എല്ലാം അതാത് വകുപ്പുകളില്‍ ആണ് നടക്കേണ്ടത്. പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് അതാത് ഡിവിഷനുകളില്‍ തന്നെ തീര്‍പ്പാക്കണം.'
എന്നിട്ട് അദ്ദേഹം ഒരു ഉദാഹരണം പറഞ്ഞു,
'ബ്ലോക്ക് ഏട്ടിലെ ടോയ്‌ലറ്റിലെ ടാപ്പ് വര്‍ക്ക് ചെയ്യുന്നില്ല എന്ന് വിചാരിക്കുക.'
'അത് ഫിക്‌സ് ചെയ്യേണ്ടത് പ്ലംബര്‍ ആണ്,'
'പ്ലംബര്‍ ക്കു ചെയ്യാന്‍ പറ്റി ഇല്ലെങ്കില്‍, അദ്ദേഹത്തിന്റെ സീനിയര്‍ പ്ലംബര്‍ അത് അഡ്രസ് ചെയ്യണം.'
'അവര്‍ക്കും പറ്റി ഇല്ലെങ്കില്‍ ബില്‍ഡിംഗ് മാനേജരെ കണ്ട് ജോലി പുറത്തുള്ള ഒരു എക്‌സ്‌പെര്‍ട്ടിന് കൊടുക്കണം. അത് ചെയ്യാനുള്ള പണം അതാത് ഡിപ്പാര്‍ട്‌മെന്റിന് അനുവദിച്ചിട്ടുണ്ട്.'
' ഈ പ്രശ്‌നം അതിന് മുകളിലോട്ട് പോകേണ്ട കാര്യമില്ല.'
എന്നിട്ട് അദ്ദേഹം പറഞ്ഞു 'വളരെ ഉത്തരവാദിത്വം ഉള്ള ജോലിയായാണ് എന്റേത്, അത് കാര്യക്ഷമം ആയി ചെയ്യണം എങ്കില്‍ ഓരോ തട്ടില്‍ നടക്കുന്ന ജോലിയുടെ ഉത്തരവാദിത്വവും അതാതു വകുപ്പുകളുടെ താഴെ തട്ടില്‍ നിന്നും തുടങ്ങണം.'
അല്ലാതെ രാവിലെ ഓഫീസിലേക്ക് ധൃതി പിടിച്ചു വരുമ്പോള്‍, പുറകില്‍ നിന്ന് വിളിച്ചു
'പ്രസിഡന്‍ഡേ, ബ്ലോക്ക് ഏട്ടിലെ ടോയ്‌ലറ്റ് വര്‍ക്ക് ചെയ്യുന്നില്ല എന്ന് പറയാന്‍ നില്‍ക്കണ്ട.'
ഇതിപ്പോള്‍ പറയാന്‍ കാരണം COVID 19 വിശദീകരിക്കാന്‍ മുഖ്യമന്ത്രി പത്രസമ്മേളനം നടക്കുമ്പോള്‍ സ്പ്രിംഗ്ലര്‍ കമ്പനിയുമായുള്ള കരാറിനെ ക്കുറിച്ചു ചോദിക്കുന്നത് 'ബ്ലോക്ക് ഏട്ടിലെ ടോയ്‌ലറ്റ് വര്‍ക്ക് ചെയ്യുന്നില്ല' എന്ന് പറയുന്ന പോലെയാണ്.
കരാറില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ അതാത് ഡിപ്പാര്‍ട്‌മെന്ഡു കളില്‍ ആണ് തീര്‍പ്പാക്കേണ്ടത്. അതിനുള്ള സമയം അവര്‍ക്ക് കൊടുക്കുക. അത് വിശദീകരിക്കേണ്ടതും, അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതും അതാത് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ആണ്.
COVID 19 എന്ന മഹാമാരിയെ തുരത്താനുള്ള പ്ലാനുകള്‍ അഡ്ഡ്രസ്സ് ചെയ്യാന്‍ വിളിക്കുന്ന പത്ര സമ്മേളനത്തില്‍ മറ്റുള്ള കാര്യങ്ങള്‍ വിശദീകരിക്കേണ്ടത് മുഖ്യമന്ത്രിയുടെ ജോലിയില്‍ പ്പെട്ടത് ആണോ എന്ന്, ചോദ്യം ചോദിക്കുന്ന ഓരോ ആളും ആലോചിക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates