പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകള്‍ വാട്‌സാപ്പിലൂടെ പ്രചരിപ്പിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍

പോണ്‍ വീഡിയോകള്‍ പ്രചരിപ്പിക്കുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ അംഗമായ സുരേഷിന്റെ നിര്‍ദേശപ്രകാരമാണ് കിരണ്‍ ഫ്രണ്ട്‌സ് എന്ന പേരില്‍ ഉള്ള വാട്‌സ്ആപ്പ് ഗ്രൂപ്പ് ഒന്നര വര്‍ഷം മുമ്പ് ക്രിയേറ്റ് ചെയ്തത്
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകള്‍ വാട്‌സാപ്പിലൂടെ പ്രചരിപ്പിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍
Updated on
1 min read

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഉള്‍പ്പെടുന്ന ലൈംഗിക പ്രവര്‍ത്തികളുടെ വീഡിയോ വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി പ്രചരിപ്പിച്ച സംഭവത്തില്‍ പോക്‌സോ, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്റ്റുകള്‍ പ്രകാരം എറണാകുളം സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വീഡിയോ പോസ്റ്റ് ചെയ്ത ആളും ഗ്രൂപ്പ് അഡ്മിനും അറസ്റ്റിലായി.

വീഡിയോ പോസ്റ്റ് ചെയ്ത തൃശ്ശൂര്‍,  ദേശമംഗലം സ്വദേശി സുരേഷ്,   ചേര്‍ത്തല സ്വദേശി എന്നിവരെ എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു. പോണ്‍ വീഡിയോകള്‍ പ്രചരിപ്പിക്കുന്ന നിരവധി വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ അംഗമായ സുരേഷിന്റെ നിര്‍ദേശപ്രകാരമാണ് കിരണ്‍ ഫ്രണ്ട്‌സ് എന്ന പേരില്‍ ഉള്ള വാട്‌സ്ആപ്പ് ഗ്രൂപ്പ് ഒന്നര വര്‍ഷം മുമ്പ് ക്രിയേറ്റ് ചെയ്തത്. ഇരുവര്‍ക്കും പുറമേയുള്ള മറ്റ് അഡ്മിന്‍ മാരെയും ഗ്രൂപ്പിലെ അംഗങ്ങളെയും അന്വേഷിച്ചു വരുന്നു. ഗ്രൂപ്പില്‍ അംഗങ്ങളായ എല്ലാവരുടെയും വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇവര്‍ അംഗങ്ങളായ മറ്റ് ഗ്രൂപ്പുകളും, സമാന രീതിയില്‍ പോണ്‍ വീഡിയോസ് പ്രചരിപ്പിക്കുന്ന മറ്റ് ഗ്രൂപ്പുകളും പോലീസ് നിരീക്ഷിച്ചു വരികയാണ്.

സംസ്ഥാനത്തിനു പുറത്തുമുള്ള നിരവധിപേര്‍ ഈ ഗ്രൂപ്പില്‍  അംഗങ്ങളായുണ്ട്.  പ്ലാനറ്റ് റോമിയോ എന്ന വെബ്‌സൈറ്റില്‍ നിന്നാണ് സമാനസ്വഭാവമുള്ള വ്യക്തികളെ കണ്ടെത്തി അവരെ അംഗങ്ങളാക്കി ഗ്രൂപ്പുകള്‍ ക്രിയേറ്റ് ചെയ്യുന്നത്. ഈ ഗ്രൂപ്പിലെ അംഗങ്ങളില്‍ പലരും നേരിട്ട് പരിചയമുള്ള വരോ, നേരിട്ട് കണ്ടിട്ടുള്ളവരോ അല്ലെന്ന് പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് വ്യക്തമായതായും പൊലിസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com