പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍ 

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍ 
Updated on
1 min read

പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കിഴക്കഞ്ചേരി ഇളവംപാടം തച്ചക്കോട് രതീഷ് , ഇളവംപാടം ചെറുകുന്നം മുഴിവിളയില്‍ വീട്ടില്‍ ജിറ്റോ പീറ്റര്‍ എന്നിവരാണ് അറസ്റ്റിലായത്. പ്ലസ്‌വണ്ണിനും പ്ലസ്ടുവിനും പഠിക്കുന്ന പെണ്‍കുട്ടികളെ പ്രതികള്‍ വശീകരിച്ച് രതീഷ് വാടകക്ക് താമസിക്കുന്ന അഞ്ചുമൂര്‍ത്തിമംഗലം മൂച്ചിതൊടിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. പ്രതികള്‍ക്കെതിരെ പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് നടപടിയെടുത്തിരിക്കുന്നത്.

വ്യാഴാഴ്ച വൈകുന്നേരം വടക്കഞ്ചേരിയിലാണ് സംഭവം. വിദ്യാര്‍ത്ഥിനികള്‍ സ്‌കൂള്‍ വിട്ട് വരാന്‍ വൈകിയതിനെതുടര്‍ന്ന് ഇവരുടെ രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രതീഷിന്റെ വാടക വീട്ടില്‍നിന്ന് കുട്ടികളെ കണ്ടെത്തിയത്. നാട്ടുകാരില്‍നിന്ന് മര്‍ദനമേറ്റതായ പരാതിയെതുടര്‍ന്ന് പ്രതികള്‍ പാലക്കാട് ജില്ല ആശുപത്രിയില്‍ പൊലീസ് സംരക്ഷണത്തില്‍ ചികിത്സയിലാണ്. 

രതീഷിന്റെ പേരില്‍ കഞ്ചാവ് ഉള്‍പ്പെടെ നിരവധി കേസുകളുണ്ട്. പെണ്‍കുട്ടികളില്‍ ഒരാള്‍ എസ്‌സി വിഭാഗക്കാരി ആയതിനാല്‍ ആലത്തൂര്‍ ഡിവൈഎസ്പി കെ എം ദേവസ്യയുടെ നേതൃത്വത്തിലാണ് കേസന്വേഷണം. മുമ്പും പ്രതികള്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടികളുടെ മൊഴിയുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com