ചേര്‍ത്തല: ജലന്ധറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ ശവസംസ്‌കാരം ഇന്ന്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായതോടെ ബുധനാഴ്ച രാത്രി ഒന്‍പതിന് മൃതദേഹം ജന്‍മനാടായ ചേര്‍ത്തലയില്‍ എത്തിച്ചിരുന്നു.
ഉച്ചയ്ക്ക് രണ്ട് മണിയോടെ നടക്കുന്ന ശവസംസ്‌കാര ശുശ്രൂഷകള്‍ക്കുശേഷം പള്ളിപ്പുറം സെയ്ന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയില്‍ മൃതദേഹം അടക്കം ചെയ്യും. എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് ഫാദര്‍ കുര്യാക്കോസ് കാട്ടുതറയെ ജലന്ധറിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെതിരെ അച്ചന്‍ മൊഴി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ജീവന് ഭീഷണിയുണ്ടായതായും അദ്ദേഹം ബന്ധുക്കളോട് വെളിപ്പെടുത്തിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്വാഭാവികതകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതേത്തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ വിശദമായ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates