ഫുട്‌ബോള്‍ കളി പഠിക്കാനായി നാടുവിട്ടു, തട്ടുകടയില്‍ ജോലി ചെയ്തുണ്ടാക്കിയ പണം കൊണ്ട് അക്കാദമിയില്‍ ചേര്‍ന്നു; 14കാരനെ കണ്ടെത്തി

കടുത്ത ഫുട്‌ബോള്‍ പ്രേമിയായിരുന്ന കുട്ടി ചെറുകിട ജോലികള്‍ ചെയ്ത് അക്കാദമിയില്‍ ചേരാന്‍ ഒരുങ്ങുമ്പോഴാണ് കൊയമ്പത്തൂര്‍ ഉണ്ടെന്ന വിവരം ലഭിക്കുന്നത്
ഫുട്‌ബോള്‍ കളി പഠിക്കാനായി നാടുവിട്ടു, തട്ടുകടയില്‍ ജോലി ചെയ്തുണ്ടാക്കിയ പണം കൊണ്ട് അക്കാദമിയില്‍ ചേര്‍ന്നു; 14കാരനെ കണ്ടെത്തി
Updated on: 
1 min read

കൊച്ചി; ഫുട്‌ബോള്‍ കളി പഠിക്കാനായി നാടുവിട്ട 14കാരനെ കൊയമ്പത്തൂരില്‍ കണ്ടെത്തി. 50-ാം ദിവസമാണ് കൊയമ്പത്തൂരിലെ ഫസ്റ്റ് കിക്ക് ഓഫ് സ്‌കൂള്‍ പരിശീലന അക്കാദമിയില്‍ നിന്നാണ് കിഴക്കമ്പലം സ്വദേശിയായ കുട്ടിയെ കണ്ടെത്തിയത്. കടുത്ത ഫുട്‌ബോള്‍ പ്രേമിയായിരുന്ന കുട്ടി ചെറുകിട ജോലികള്‍ ചെയ്ത് അക്കാദമിയില്‍ ചേരാന്‍ ഒരുങ്ങുമ്പോഴാണ് കൊയമ്പത്തൂര്‍ ഉണ്ടെന്ന വിവരം ലഭിക്കുന്നത്. 

ഫുട്‌ബോള്‍ പ്രേമംമൂത്തതോടെ വിദ്യാര്‍ത്ഥി പഠനത്തില്‍ ഉഴപ്പിയതോടെ വീട്ടുകാര്‍ കളിക്കാന്‍ വിടാതായി. ഇതോടെയാണ് കുട്ടി നാടുവിട്ടുപോയത്. കളി പഠിക്കാന്‍ കോഴിക്കോട് പോകുമെന്ന് സുഹൃത്തുക്കളോട് കുട്ടി നേരത്തെ പറഞ്ഞിരുന്നു. തുടര്‍ന്ന് പൊലീസ് ഫുട്‌ബോള്‍ ക്ലബ്ബുകളുമായി സഹകരിച്ച് അന്വേഷണം നടത്തിയിരുന്നു. ഫുട്‌ബോള്‍ മത്സരം ഉണ്ടെന്ന് അറിഞ്ഞാല്‍ സ്ഥലത്തെത്തി കളി കാണുന്ന സ്വഭാവവുമുണ്ടായിരുന്നു. 

കൊയമ്പത്തൂരിലെ ക്ലബ്ബില്‍ പ്രവേശിപ്പിക്കാന്‍ തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചതോടെയാണ് കുട്ടി കൂട്ടുകാരനെ ഫോണ്‍ വിളിക്കുകയായിരുന്നു. അങ്ങനെയാണ് കുട്ടി കൊയമ്പത്തൂരുണ്ടെന്ന വിവരംലഭിക്കുന്നത്. തട്ടുകടയില്‍ അടക്കം ചെറിയ ജോലികള്‍ ചെയ്ത് കിട്ടിയ പണം കൊണ്ടാണ് ക്ലബ്ബില്‍ ചേരാന്‍ ശ്രമിച്ചത്. തടിയിട്ട പറമ്പ് എസ്‌ഐ പിഎസ് ശിവകുമാറിന്റെ നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥിയെ നാട്ടില്‍ എത്തിച്ചത്. ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Subrahmanian Namboothiri, Damodaran Namboothiri
Top 5 News Today
DEAD BODY
RAIN ALERt
X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com