ഫെയ്‌സ്ബുക്ക് ലൈവില്‍ നടിയുടെ പേരു പറഞ്ഞു, യുവതികള്‍ക്കെതിരെ കേസ്

ഫെയ്‌സ്ബുക്ക് ലൈവില്‍ നടിയുടെ പേരു പറഞ്ഞു, യുവതികള്‍ക്കെതിരെ കേസ്
ഫെയ്‌സ്ബുക്ക് ലൈവില്‍ നടിയുടെ പേരു പറഞ്ഞു, യുവതികള്‍ക്കെതിരെ കേസ്
Updated on
1 min read

കൊരട്ടി: കൊച്ചിയില്‍ ആക്രമണത്തിനിരയായ നടിയുടെ പേരു ഫെയ്‌സ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തിയ യുവതികള്‍ക്കെതിരെ പൊലീസ് കേസടുത്തു. ഫെയ്‌സ്ബുക്ക് ലൈവ് വഴി പോസ്റ്റ് ചെയ്ത വിഡിയോയിലാണ് യുവതികള്‍ നടിയുടെ പേരു വെളിപ്പെടുത്തിയത്.

കഴിഞ്ഞ ഒക്ടോബറിലാണ് ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ ലൈവ് ചെയ്ത് യുവതികള്‍ നടി പേരു പറഞ്ഞത്. പതിനായിരത്തിലധികം പേര്‍ ഈ ലൈവ് കണ്ടിരുന്നു. ദയ അശ്വതി എന്ന അക്കൗണ്ട് വഴിയാണ് ലൈവ് നടത്തിയത്. ഇതിനെതിരെ എഐവൈഎഫ് ജില്ലാ കമ്മിറ്റിയംഗം മധു തുപ്രത്ത് ഡിവൈഎസ്പിക്കു പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

സംഭവം വിവാദമായതോടെ വിഡിയോ അക്കൗണ്ടില്‍നിന്നു പിന്‍വലിച്ചിരുന്നു. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. യുവതികളുടെ പേരോ മറ്റു വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. 

അന്വേഷണത്തിനു സൈബര്‍ പൊലീസിന്റെ സഹായം തേടിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Rini Ann George and V D Satheessan
Rahul_Satheeshan_Vinodini
sexual harassment under the guise of modeling
Chandy's disregard for Oommen; Oommen Chandy's family does not attend the oath-taking ceremony
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com