ഫ്രാങ്കോയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുന്ന ദിവസം പ്രാര്‍ത്ഥനാദിനം ആചരിക്കണം: ജലന്ധര്‍ രൂപതയുടെ ആഹ്വാനം

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനേക്കസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്ന ദിവസം പ്രാര്‍ത്ഥനാദിനമായി ആചരിക്കാന്‍ ജലന്ധര്‍  രൂപതയുടെ സന്ദേശം
ഫ്രാങ്കോയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുന്ന ദിവസം പ്രാര്‍ത്ഥനാദിനം ആചരിക്കണം: ജലന്ധര്‍ രൂപതയുടെ ആഹ്വാനം
Updated on
1 min read

ജലന്ധര്‍: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനേക്കസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്ന ദിവസം പ്രാര്‍ത്ഥനാദിനമായി ആചരിക്കാന്‍ ജലന്ധര്‍  രൂപതയുടെ സന്ദേശം. വൈദികര്‍ക്കും വിശ്വാസികള്‍ക്കും അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ഇത് സംബന്ധിച്ച് സന്ദേശമയച്ചു. കേസിലെ സത്യം പുറത്തുവരാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നാണ് ബിഷപ്പ് ആഗ്‌നലോ ഗ്രേഷ്യസിന്റെ ആഹ്വാനം.

ചൊവ്വാഴ്ചയാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്.  അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കി ഒരു മാസം കഴിഞ്ഞാണ് ഡിജിപി അനുമതി നല്‍കിയത്. കുറ്റപത്രം വൈകുന്നതില്‍ പ്രതിഷേധിച്ച് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ വീണ്ടും സമരത്തിനിറങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെയായാണ് ചൊവ്വാഴ്ച കുറ്റപത്രം സമര്‍പ്പിക്കുമെന്ന് പൊലീസ് അറിയിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com