ബിജെപി മുന്‍ മീഡിയ കണ്‍വീനര്‍ പാര്‍ട്ടി വിട്ടു; ജെ പി നഡ്ഡയ്ക്ക് കത്ത്,സിപിഎമ്മിലേക്ക്

ബിജെപി നേതൃത്വം ചുമതല നല്‍കാതെ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് രാജി
ബിജെപി മുന്‍ മീഡിയ കണ്‍വീനര്‍ പാര്‍ട്ടി വിട്ടു; ജെ പി നഡ്ഡയ്ക്ക് കത്ത്,സിപിഎമ്മിലേക്ക്
Updated on
1 min read


തിരുവനന്തപുരം: ബിജെപി തിരുവനന്തപുരം ജില്ല മുന്‍ മീഡിയ കണ്‍വീനര്‍ വലിയശാല പ്രവീണ്‍ പാര്‍ട്ടി വിട്ടു. ബിജെപി നേതൃത്വം ചുമതല നല്‍കാതെ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് രാജി. ഇന്ന് സിപിഎമ്മില്‍ ചേരുമെന്നും സിപിഎം ജില്ലാ നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയതായും പ്രവീണ്‍ പറഞ്ഞു.

കൃഷ്ണദാസ് പക്ഷക്കാരനായിരുന്ന പ്രവീണ്‍ പാര്‍ട്ടി പുനഃസംഘടനയിലെ അതൃപ്തിയെ തുടര്‍ന്നാണ് പാര്‍ട്ടി ിടുന്നതെന്ന് ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയ്ക്ക് അയച്ച കത്തില്‍ പറയുന്നു. 

ബിജെപി തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് കൂടുതല്‍ വോട്ട് നേടിയെങ്കിലും ഒഴിവാക്കിയതിനെ തുടര്‍ന്നാണ് ഭിന്നത രൂക്ഷമായത്. അതേസമയം വിഷയത്തില്‍ പ്രതികരിക്കാന്‍ ബിജെപി നേതൃത്വം തയ്യാറായിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com