ബ്രണ്ണന്‍ കോളേജ് മാഗസിന്‍ വിവാദം; 13 വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു

മാഗസിന്റെ എഡിറ്റോറിയല്‍ ബോര്‍ഡില്‍ അംഗങ്ങളായ 13 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്
ബ്രണ്ണന്‍ കോളേജ് മാഗസിന്‍ വിവാദം; 13 വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു
Updated on: 
1 min read

കണ്ണൂര്‍: ബ്രണ്ണന്‍ കോളെജ് മാഗസിനുമായി ബന്ധപ്പെട്ട വിവാദത്തില്‍ 13 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മാഗസിന്റെ എഡിറ്റോറിയല്‍ ബോര്‍ഡില്‍ അംഗങ്ങളായ 13 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ദേശീയ പതാകയെ അപമാനിച്ചു എന്ന പ്രത്യേക വകുപ്പാണ് ധര്‍മടം പൊലീസ് വിദ്യാര്‍ഥികള്‍ക്ക് എതിരെ ചുമത്തിയിരിക്കുന്നത്. ദേശീയ ഗാനത്തേയും, പതാകയേയും മാഗസിനില്‍ അപമാനിച്ചു എന്ന ആരോപണവുമായി കെഎസ് യു, എബിവിപി പ്രവര്‍ത്തകരാണ് രംഗത്തെത്തിയിരുന്നത്. 

സിനിമാ തിയറ്ററില്‍ കസേരവിട്ട് എഴുന്നേല്‍ക്കുന്ന രാഷ്ട്രസ്‌നേഹം, തെരുവില്‍ മനുസ്മൃതി വായിക്കുന്ന രാഷ്ട്രസ്‌നഹം എന്ന അടിക്കുറിപ്പോടെ പ്രസിദ്ധീകരിച്ച ചിത്രമാണ് വിവാദമായത്. ഇത് ദേശീയതയെ അപമാനിക്കുന്നതാണ് എന്ന ആരോപണമാണ് കെഎസ് യുവും, എബിവിപിയും ഉയര്‍ത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com